ഗവ. എൽ. പി. എസ്. കക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. കക്കാട് | |
---|---|
വിലാസം | |
മാമ്പാറ മാമ്പാറ പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04735 241188 |
ഇമെയിൽ | glpskakkad34@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38504 (സമേതം) |
യുഡൈസ് കോഡ് | 32120801112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സൗരഭ് കേശവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ പ്രശാന്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്
ചരിത്രം
788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ് തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത് അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...
ഭൗതികസൗകര്യങ്ങൾ
നവതിയുടെ നിറവിലേക്കു പ്രവേശിക്കുന്ന ഈ സ്കൂളിൽ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പിക്കുവാൻ വേണ്ടി സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കൂടാതെ കുട്ടികൾക്ക് വിനോദത്തിനും ഉല്ലാസത്തിനുമായി സ്കൂൾ മുറ്റത്ത് നല്ലൊരു പാർക്ക് ഉണ്ട്. കുട്ടികളുടെ മാനസികവും ശരീരികവുമായ വളർച്ചയ്ക്കുതകുന്ന ഇൻഡോർ, ഔട്ട്ഡോർ കളികൾക്കുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ പാഠയേതര കഴിവുകൾ കണ്ടെത്തുന്നതിനുള്ള പരിപാടികൾ നടത്തുന്നു.നമ്മുടെ കുട്ടികൾക്ക് കൃഷിയെ കുറിച്ചും കൃഷി രീതിയെ കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടി പച്ചക്കറിത്തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കുമുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്...
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാള തിളക്കം
അമ്മ വായന
ഇംഗ്ലീഷ് കോർണർ
ബാലസഭ
കണക്കിലെ കളികൾ
മികവുകൾ
മുൻസാരഥികൾ
പി. കെ കുഞ്ഞുപിള്ള
വി. എം ശ്രീധരൻ
എം. പി നാരായണപിള്ള
പി. എൻ ഗോപാലൻ
എ. കെ ഭാരതി
കെ.എം ഏലിയാമ്മ
എം.എ മേരി
കെ. പി അബ്‌ദുല്ല കുഞ്ഞ്
വി. കെ ഭവാനി
വി. കെ പ്രഭാകരൻ
പി. കെ വിശ്വനാഥൻ
വത്സമ്മ വിശ്വം
കാഞ്ചന
ലിസി തോമസ്
വനജ. എം
വർഗീസ് മാത്യു
സ്മിത കുമാരി പി. ജെ
ശ്രീകുമാരി
സുമ എ. ആർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )
എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )
കെ.എൻ രാജൻ (DYSP പുനലൂർ )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായന ദിനം, ചാന്ദ്ര ദിനം, അധ്യാപക ദിനം, സമൂഹത്തിൽ പ്രശസ്തരായ വ്യക്തികളുടെ ജന്മദിനം തുടങ്ങി എല്ലാ ദിനചാരങ്ങളും ആചാരിക്കാറുണ്ട്.ഓരോ ദിനചാരണത്തിന് അനുസരിച്ചു ക്വിസ് മത്സരം, ചിത്ര രചന, പോസ്റ്റർ നിർമ്മാണം, വൃക്ഷ തൈ നടീൽ, ശുചീകരണം, ഫാൻസി ഡ്രസ്സ്, പദ്യം ചൊല്ലൽ, ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്നീ മത്സരങ്ങളും നടത്തി വരുന്നു...
അധ്യാപകർ
സുജ. എം. പി (പി ഡി ടീച്ചർ -ഇൻ ചാർജ് )
ക്രിസ്റ്റീന തോമസ് (എൽ. പി. എസ്. റ്റി )
ക്ളബുകൾ
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സുരക്ഷ ക്ലബ്ബ്
എക്കോ ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട -ശബരിമല റോഡിൽ, പെരുന്നാട് പാലം -പേഴുംപാറ റോഡിൽ നിന്നും മാമ്പാറ ജംഗ്ഷൻ 2 km
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38504
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ