ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962-ൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്കൂൾ തുടങ്ങി. 1999 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ ഫ്രാൻസിസ് ജി പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊ​മേഴ്സ് , ഹ്യൂമാനിറ്റീസ് , വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു. ശ്രീ റോയ്സ്റ്റൺ സാറാണ് പ്രധാന അധ്യാപകൻ.