എ.എം.യു.പി.എസ് ആട്ടീരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
12
പൊതുവിജ്‍‍ഞാന ക്വിസ് മത്സരത്തിൽ സമ്മാനമായി ലഭിച്ച പുസ്തകങ്ങളുമായി കുട്ടികൾ

ജി.കെ ക്ലബ്ബ്

എ.എം.യു.പി.സ്കൂൾ.ആട്ടൂീരി കുട്ടികളിൽ വായന ശീലം വളർത്തുക ,പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക  എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് ജി.കെ. ക്ലബ്ബ്.പഠനത്തിലെ മികവിനും ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും നിരന്തരമായ വായന കൂടിയേ തീരൂ. എന്നുമാത്രമല്ല മത്സര പ്പരീക്ഷകളിലും ഭാവിയിൽ പി.എസ്.സി. പരീക്ഷകളിലും ശോഭിക്കാൻ  ആഗ്രഹിക്കുന്നവർക്കും സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ സ്വപ്നം  കാണുന്നവർക്കും പരന്ന വായനയും ചിട്ടയായ പൊതുവിജ്ഞാന സമ്പാദനവും സമകാലിക സംഭവങ്ങളെക്കുറിച്ച് നല്ല ധാരണയും   അനിവാര്യമാണ്.  അതിനുള്ള പ്രേരണ നൽകുക എന്നതാണ് ജി.കെ. ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങൾ.

  • സ്കൂൾ ലൈബ്രറി &റീഡിങ് റൂം.
  • ക്ലാസ്സ്‌ വായനമൂലകൾ. 
  • പൊതുവായനശാലകൾ .
  1. രക്ഷിതാക്കൾ ഒരുക്കിത്തരുന്ന സൗകര്യങ്ങൾ.
  2. സോഷ്യൽ മീഡിയ
  3. സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ഹൈടെക് സൗകര്യങ്ങൾ  ജി.കെ. ക്ലബ്ബിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ ചിലത്. #വായന സൗകര്യങ്ങൾ വിപുലീകരിക്കൽ.
  4. സമകാലിക സംഭവങ്ങൾ, ചർച്ചാ ക്ലാസുകൾ.
  5. വിജ്ഞാനപ്രദമായ ശ്രാവ്യ-ദൃശ്യ പ്രവർത്തനങ്ങൾ.
  6. ഓഡിയോ -വിശ്വൽ ക്വിസ് മത്സരങ്ങൾ .
  7. മോട്ടിവേഷണൽ വീഡിയോ പ്രദർശനം
  8. ഓണലൈ൯ ക്വിസ്സ് മത്സരങ്ങൾ.
  9. എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന ജനറൽ ക്വിസ് മത്സരങ്ങൾ.
  10. പുസ്തക പ്രദർശനങ്ങൾ.
  11. ഫോട്ടോ പ്രദർശനം... ഇ. റീഡിംഗ്. ക്ലാസ് വായന മൂലകളുടെ ശാക്തീകരണം ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ   ഈ ശതാബ്‌ദി വർഷത്തിൽ  ലക്ഷ്യമിടുന്നു... കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ .
  12. പുസ്തകങ്ങൾ പത്രമാസികകൾ എന്നിവ വായിക്കുക. എല്ലാ ദിവസവും അതിനായി കുറച്ചു സമയം മാറ്റിവക്കുക.
  13. ജി.കെ.ക്ലബ്ബിലൂടെയും നിങ്ങളുടെ വായനയിയിലൂടെയും ലഭിക്കുന്ന ചോദ്യങ്ങൾ കുറിപ്പുകൾ എന്നിവ നിങ്ങളുടെ ജി.കെ. ബുക്കിൽ ചിട്ടയായി എഴുതി സൂക്ഷിക്കുക.
  14. മത്സര പരീക്ഷകളിൽ നിരന്തരം പങ്കെടുക്കുന്നു.
  15. ജി.കെ.ബുക്ക് ഇപ്പോൾ ഉള്ളവർക്ക് അത് തന്നെ ഉപയോഗിക്കാം. അല്ലാത്തവർ ഒരു പുസ്തകം എടുത്ത് എഴുതിത്തുടങ്ങുക.ഒരു പുസ്തകം തീരുന്നത് വരെ എല്ലാ ക്ലാസ്സിലും അതു തന്നെ ഉപയോഗിക്കാം.       ശ്രദ്ധിക്കുക . ജി.കെ.ബുക്ക് സംവിധാനം  ക്ലബ്ബിലെ അംഗങ്ങൾക്ക്  മാത്രമല്ല സ്കൂളിലെ മൂന്നാം ക്ലാസ്സ് മുതലുള്ള മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുത്താവുന്നതാണ് പൊതുവിജ‍ഞാനക്ലബ്ബ് ചുമതലയുള്ളവർ കു‍‍ഞ്ഞിമുഹമ്മദ്, ആബിദ, റഹ്മത്ത് ,നസ്രിയ എന്നീ അധ്യാപകരാണ്.
  • വിവിധ ഭാഷാ ക്ലബ്ബുകൾ(ഇംഗ്ലീഷ്,മലയാളം,അറബിക്ക്,ഉ‍‍ർദു,ഹിന്ദി)
  • ഹെൽത്ത് ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സയൻസ് ക്ലബ്ബ്
  • ഊർജ്ജക്ലബ്ബ്