ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വ്യത്യസ്തമാക്കുന്ന മാതൃകകൾ

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും



വിദ്യാരംഗം

കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ തൊട്ടുണർത്തുവാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾഎ.എം.എൽ.പി.എസ്. വാക്കാലൂർൽ നിരവധി വർഷങ്ങളായി സജീവമായി നടന്നു വരുന്നുണ്ട്. വിദ്യാർഥികളിൽ വായന ശീലം വളർത്തുവാനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നുമുണ്ട്. എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂൾ തല ഉദ്ഘാടനം നടത്താറുണ്ട്.സമൂഹത്തിലെ പ്രശസ്തരായ കലാകാരൻമാരുടെ മഹത് കരങ്ങളാൽ ആ കർമം നിർവഹിക്കപ്പെട്ടു വരുന്നു.പുതിയ മാന്വൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ അംഗങ്ങളായതിലൂടെ ക്ലാസ് തല - സ്ക്കൂൾ തല ശിൽപശാലകളും രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാവാരം വിപുലമായി തന്നെ ആഘോഷിച്ചുവരുന്നു.സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.സാഹിത്യ ക്വിസ് .ശിൽപശാലകൾ, ദിനാചരണങ്ങൾ, കവിത- കഥ രചന മത്സരണങ്ങൾ, ചിത്രരചന, കവിതാലാപനം, നാടൻ പാട്ടുകൾ, കടങ്കഥാ മത്സരം ,പോസ്റ്റർ രചനകൾ, പതിപ്പു നിർമാണം എന്നിവയെല്ലാം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്.



റിലീഫ് പ്രവർത്തനങ്ങൾ

കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000 രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.പ്രവർത്തനങ്ങൾ അറിയാൻ