എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട്
സമ്പൂർണ ശുചിത്വ പരിപാടി
കാവനൂർ ഗ്രാമ പഞ്ചായത്തും വാക്കാലൂർസ്കൂളും ചേർന്നു കൊണ്ട് സമ്പൂർണ്ണ ശുചിത്വം എന്ന പരിപാടി വളരെ നല്ല രീതിയിൽ വിദ്യാലയത്തിൽ നടത്തി പോരുന്നു പഞ്ചായത്തിൽ നിന്നും വേസ്റ്റുകൾ വേർതിരിക്കാനായി മൂന്നു വലിയ ബോക്സും പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് കുപ്പികൾ വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു
പ്ലാസ്റ്റിക് രഹിത വിദ്യാലയം
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ സ്കൂൾ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 3 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.