സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916ൽ മലയാളം സ്കൂൾ വേർതിരിച്ചു ലണ്ടൻമിഷൻ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ പൂർവവിദ്യാർഥി ശ്രീ. ദേവശിഖാമണി സ്കൂളിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു മിഷൻ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഉൾപ്പെടുത്തി സ്കൂളിന് ശാമുവേൽ എൽ എം എസ്  ഹൈസ്കൂൾ പാറശ്ശാല എന്നു പേര് നൽകി. 1942 മാർച്ച് മാസത്തിൽ റവ.ജി. ഡബ്ലിയു.ട്രൗവെൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. ദേവശിഖാമണിയെ നിയമിച്ചു.

  1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി സ്കൂൾ വേർതിരിച്ചു ശാമുവേൽ എൽ എം എസ് എൽ പി എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമ അധ്യാപകൻ  ചെറുവാരക്കോണം സ്വദേശിയായ ശ്രീ.ജെ. ആനന്ദം ആണ്.ഇപ്പോഴത്തെ പ്രഥമ അധ്യാപകൻ  ശ്രീ. എ.ഫസിൽ ഉൾപ്പെടെ 7 അധ്യാപകരുണ്ട്. 156 വിദ്യാർത്ഥികളും, നഴ്സറിയിൽ 50 ഓളം കുട്ടികളും 2 അധ്യാപികമാരും 1 ആയയും പ്രവർത്തിച്ചു വരുന്നു.