സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി


ഇത് കോവിഡ് 19 എന്ന മഹാമാരി. നാം സജ്ജമാണ് ഇതിനെ തുരുത്താൻ. ലോകം ചെറിയൊരു വൈറസിന് മുന്നിൽ പകച്ചു നിൽകുമ്പോൾ കേരളവും മാറിമറിയുന്നു. ഓട്ടോ തൊഴിലാളികളും നിർമ്മാണ തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമൊക്കെ ഇപ്പോൾ എവിടെയാണ്?പല ദിവസങ്ങളിലും കണ്ടുകൊണ്ടിരുന്ന ആ തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങളിയിരിക്കുന്നു. പുറത്തേക്കിറങ്ങാൻ സാധിക്കാത്തതിനാൽ നമ്മുടെ സ്വന്തം പുരയിടത്തിലേക്കിറങ്ങി കിട്ടുന്ന പപ്പായയോ വാഴച്ചുണ്ടോ ഒക്കെ കറിവച്ചു കഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഫാസ്റ്റ്ഫുഡോ ബേക്കറി പലഹാരമോ ഇല്ലെങ്കിലും ഉള്ളത് കഴിച്ചു വിശപ്പടക്കാൻ പ്രാപ്തരായിരിക്കുന്നു. ഇത്തരം ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കുന്നു. സ്വന്തമായി അടുക്കും ചിട്ടയും കൈവരിക്കാനും വീടും പരിസരവും വൃത്തിയാകുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും നമ്മൾ സമയം കണ്ടെത്തിയിരിക്കുന്നു. ഒത്തുകിട്ടിയപ്പോൾ സമയം ചെലവിടാൻ നാം ആശ്രയിക്കുന്നത് ടി.വി. യും പത്രവും പുസ്തകങ്ങളും ഒക്കെയാണ്. ഇനിയും പഴയ ആ നല്ല ദിനങ്ങളെ കാത്ത് നമ്മൾ ഓരോരുത്തരും ഇരിക്കുകയാണ്.

ഈ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തി നമുക്കുണ്ട്. നാം അതിനെ ഒരുമിച്ചു നേരിടുക തന്നെ ചെയ്യും. അതിനുള്ള ശക്തി ഈശ്വരൻ നമുക്ക് ആരോഗ്യപ്രവർത്തകരിലൂടെയും പോലീസുകാരിലൂടെയും സർക്കാരിലൂടെയും ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഒക്കെ നന്ദിയോടെ ഓർമ്മിക്കാൻ കൂടിയുള്ള മനസ്സോടുകൂടി കാത്തിരിക്കാം വരാനിരിക്കുന്ന ആ നല്ല ദിനങ്ങളെ.


അർഷ പി.
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം