എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.

ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്.

തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.

കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി ദീർഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ.

സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നൂറോളം അധ്യാപക- അനധ്യാപകർ.

ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.

കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.

തുടർച്ചയായി ജില്ലയിലെ മികച്ച രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം നേടുന്ന പി.റ്റി.എ. കൂട്ടായ്മ.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .

സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ  ഹൈ - ടെക് ക്ലാസ്  റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ- ടെക് കോൺഫറൻസ് ഹാൾ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.

UP, HS, HSS വിഭാഗങ്ങൾക്ക്  വെവ്വേറെ സ്മാർട്ട്  കമ്പ്യൂട്ടർ ലാബുകൾ.

വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.

പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.

സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി.

200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.

ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.

കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും  ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ.

എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.