ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1958 തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടംതാണുപിള്ള ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി കോളനികൾ അനുവദിച്ചു. കോളനികളിലെ താമസക്കാരായ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം കുടിയേറ്റക്കാർ ഇന്നാട്ടിലെത്തി. വന്യജീവികൾ ധാരാളം വിഹരിച്ചിരുന്ന, നാടും കാടും തിരിച്ചറിയാൻ കഴിയാതിരുന്ന സ്ഥലത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റുന്ന നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. കുടിയേറ്റക്കാരായി എത്തിച്ചേർന്ന കർഷകരെ മൂന്നു കേന്ദ്രങ്ങളിലായി താമസിപ്പിച്ചിരുന്നു.മുണ്ടിയെരുമ, ചോറ്റുപാറ, ക്യാമ്പ് എന്നിവയായിരുന്നു ആ കേന്ദ്രങ്ങൾ. ഇന്നത്തെ ആയുർവേദ ആശുപത്രിയുടെ സ്ഥാനത്ത് ചുറ്റും കിടങ്ങുകൾ കുഴിച്ച് അതിനുള്ളിലെ ക്യാമ്പുകൾ ആയി ആളുകൾ താമസിച്ചു. മൂന്നാമത്തെ ക്യാമ്പ് ആയതിനാൽ ഈ സ്ഥലം തേർഡ്ക്യാമ്പ് എന്നറിയപ്പെട്ടു. പഴമക്കാർ ഇന്നും ഈ സ്ഥലത്തെ ട്രഞ്ചുകൾ എന്നും വിളിക്കാറുണ്ട്.

                1957 ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ പൊതുവിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷകസംഘം മാനേജ്മെന്റിനു കീഴിൽ 1988 ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ട് ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992  ൽ കേന്ദ്ര സർക്കാരിന്റെ OBB സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ EAS പദ്ധതിയിൽപ്പെടുത്തി മൂന്നുമുറി കെട്ടിടവും നിർമിച്ചു.

             1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറെയെങ്കിലും നേടാൻ കഴിഞ്ഞു. DPEP, SSA തുടങ്ങിയ ഏജൻസികളും MGP യും (ഭരണ നവീകരണ പദ്ധതി ) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.