സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മീനുക്കുട്ടി, പെട്ടെന്ന് സ്കൂൾ അടച്ചെന്ന് കേട്ടപ്പോൾ എത്രമാത്രം സന്തോഷിച്ചെന്നോ? പക്ഷേ, ആ സന്തോഷം അധിക ദിവസം നിണ്ടു നിന്നില്ല. കാരണമെന്തെന്നോ? മീനുക്കുട്ടിക്ക് കളിക്കാനായി പാർക്കിൽ പോകാനോ, പുത്തനുടുപ്പ് വാങ്ങാൻ പോകാനോ, ഉൽസവത്തിന് പോകാനോ ഒന്നും പറ്റില്ലത്രേ. "ആരും വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോകരുതെന്നാ നിയമം" അമ്മ അങ്ങനെയാ പറഞ്ഞിരിക്കുന്നത്. 'കൊറോണ' എന്ന രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുകയാണെന്നും ഈ രോഗം പകരാതിരിക്കാനാണ് ഇങ്ങനെ നിയമം വന്നിരിക്കുന്നതെന്നും ടെലിവിഷനിൽ നിന്നുമാണ് കേട്ടത്. വീട്ടിനകത്ത് തന്നെയിരുന്ന് അവൾ മടുത്തു തുടങ്ങി. അങ്ങനെയിരിക്കെയാണ് അവൾ അമ്മയുടെ കൂടെ മുറ്റത്തും പറമ്പിലുമൊക്കെ ഇറങ്ങി നടന്നത്. ചക്കയും, മാങ്ങയും, പേരക്കയും, ചാമ്പങ്ങയുമൊക്കെ അമ്മ അവൾക്ക് പറിച്ചു കൊടുത്തു. "കിങ്ങിണിക്കാട്ടിലെ ചക്കര മാമ്പഴം പോലെ നല്ല മധുരമുള്ള മാമ്പഴം" അവൾ പറഞ്ഞു. അണ്ണാനും, തത്തയും, മൈനയുമൊക്കെ അവളുടെ കൂട്ടുകാരായി. അമ്മയുടെ കൂടെ ചീരയും, പയറും, വെണ്ടയുമൊക്കെ നടാൻ മീനുക്കുട്ടിയും കൂടി. എല്ലാം വളർന്ന് വലുതായി കായ്കളുണ്ടായി. അതു കണ്ട് സന്തോഷത്തോടെ അവൾ തുള്ളിച്ചാടി. "ഹായ്! എന്തു രസമാണ് ഇപ്പോൾ". മീനുക്കുട്ടി പറഞ്ഞു. സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരോട് വിശേഷങ്ങൾ പങ്കുവയ്ക്കാനായി അവൾ കാത്തിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ