സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്വാതന്ത്രദിന ആഘോഷങ്ങൾ 2017 -18


പ്രവർത്തനങ്ങൾ 2021-22

2022 നവംബർ 1 തിയതി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സബ് ജില്ല ശിശുദിന ക്വിസ് യു പി തലത്തിൽ 3-ാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.നവംബർ 16 ബി ആർ സി തല മത്സരങ്ങളിൽ പങ്കെടുത്തു കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി..ഡിസംബർ 23-ന് ക്രിസ്തുമസ് ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിൻെ്റ ഭാഗമായുള്ള പോസ്റ്റൽ രചനാമത്സരംനടത്തി.ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കിറ്റുകൾ വീടുകളിലെത്തിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാമത്സരങ്ങളിൽ 11 സമ്മാനങ്ങൾ നമ്മുടെ സ്കൂളിലെ മിടുക്കർ കരസ്ഥമാക്കി.. അതിജീവനം,സത്യമേവജയതേ ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി എന്നിവയുടെ സ്കൂൾതല ഉദ്ഘാടനം നടത്തി പ്രവർത്തനങ്ങൾ നൽകികൊണ്ടിരിക്കുന്നു.വായനോത്സവം സംഘടിപ്പിച്ചു. അക്ഷരമുറ്റം ക്വിസ് സ്കൂൾതലത്തിൽ നടത്തി.ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വർക്ക്‌ ഷീറ്റ് വിതരണം ചെയ്തു.ആസാദി കാ അമൃത് മഹോത്സവത്തിൻെ്റ ഭാഗമായുള്ളവിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. റിപ്പബ്ലിക് ദിനം സോഷ്യൽസയൻസ് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ ആഘോഷിച്ചു.വിവിധ മത്സരങ്ങൾ നടത്തി. രക്തസാക്ഷി ദിനത്തിൽ ബോധവൽക്കരണ വീഡിയോ സ്കൂൾ യൂറ്റൂബ്ചാനലിലും ക്ലാസ് ഗ്രൂപ്പുകളിലും നൽകി.വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ചിത്രശാലയിൽ നൽകിട്ടുണ്ട്.

പ്രവർത്തനങ്ങൾ 2023-24

2023 ജൂൺ ഒന്നാം തിയതി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി.