എ എൽ പി എസ് നായ്‌ക്കട്ടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക രംഗങ്ങളിലും കലാ കായികരംഗങ്ങളിലുംഉയർന്ന നിലവാരം പുലർത്തിവരുന്നു .   എല്ലാവർഷങ്ങളിലും കലാ-കായിക-ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്ര വിഭാഗത്തിൽപെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. 2018-19 അധ്യയന വർഷത്തിൽ നടന്ന ഗോത്രഫെസ്റ്റിൽ പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ അഭിമാനം

നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുകയും ഉന്നത പദവികളിൽ എത്തുകയും ചെയ്തു എന്നത് അഭിമാനാർഹമാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപനത്തിന് ഏറെ താങ്ങും തണലുമാണ്.

1 996- 99 കാലഘട്ടത്തിൽ നായിക്കെട്ടി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ഹസ്സൻ ഉസൈദ്. 2019 ലെ സിവിൽ സർവീസ് റാങ്ക് ജേതാവും Foreign Trade Service ൽ Assistant Director General തസ്തികയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സ്ക്കൂൾ HM ശ്രീ. അസൈൻ മാസ്ററുടെ മകനുമായ ശ്രീ - ഹസ്സൻ ഉസൈദ് സ്ഥാപനത്തിനും നാടിനും ഏറെ അഭിമാനമായി മാറി. ഈ വിദ്യാലയത്തിൽ പഠിച്ച മറ്റൊരു വിദ്യാർത്ഥിയാണ് ശ്രീ - ടോണി വർഗ്ഗീസ്സ് ഇപ്പോൾ അമേരിക്കയിലെ Tennessy യൂണിവേഴ്സിറ്റി യിൽ ഗണിത-ശാസ്ത്രത്തിൽ PHD ചെയ്യുന്നു. കൂടാതെ - ധാരാളം ഡോക്ടർമാർ,  എഞ്ചിനീയർമാർ, അധ്യാപകർ , മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവർ എല്ലാം ഈ സ്ക്കൂളിന്റെ വിഭവങ്ങളാണ് കായികമികവിലൂടെ ഉയർന്നുവന്ന് ധാരാളം പുരസ്കാരങ്ങൾ വാങ്ങിയ ബെറ്റ്സി ഇപ്പോൾ ഇന്ത്യൻ റയിൽവേയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു. ഡോക്ടർമാരായ, അഷിത,ഷംന, അതുല്ല്യ എന്നിവരും ഹസ്രത്ത് , ജിതിൻകുര്യാക്കോസ്, ഇബ്രാഹിം, എന്നിവരും എടുത്തു പറയേണ്ട തരത്തിൽ സേവനം അനുഷ്ടിക്കുന്നവരാണ്.  വില്ലേജ് ഓഫിസറായ ശ്രീ മോഹനൻ , ഹയർ സെക്കന്ററി അധ്യാപകനായ മധു ,മാള പ്പുര ഷിബു , ഫൈസൽ എന്നിവരെല്ലാം ഈ സ്ക്കൂളിൽ പിച്ചവച്ച്‌ വളർന്നവരാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.