Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു കത്ത്
എന്റെ എത്രയും സ്നേഹമുള്ള അമ്മ അറിയുന്നതിന് അമ്മെയ്ക്കു സുഖമാണെന്ന് കരുതുന്നു. ഇവിടെ എനിക്കും ഇതുവരെ കുഴപ്പമൊന്നുമില്ല. ഇതുവരെ അമ്മ പറയുന്നതൊന്നും അനുസരിക്കാതെ നടക്കുകയല്ലായിരുന്നോ.... ഇപ്പോൾ പക്ഷെ അങ്ങനെയല്ല വീട്ടിൽ അടങ്ങിയിരിക്കുകയാണ്. അമ്മെ ഒരു ദുഷ്ട വൈറസ് ഞങ്ങളെയെല്ലാം കൊന്നൊടുക്കയാണ്.
എനിക്ക് വല്ലാതെ പേടിയാകുന്നുണ്ടമ്മേ............അമ്മയോട് ചെയ്തതിനെല്ലാം പകരംവീട്ടുന്നതുപോലെ. ഞാൻ കേട്ടിട്ടുണ്ട് പുരാണങ്ങളിൽ ഭൂമിയിൽ അസുരന്മാരുടെ എണ്ണം കൂടുമ്പോൾ ഭൂമിക്ക് ഭാരം തോന്നും എന്നും അമ്മ തളരും എന്നും അപ്പോൾ അവതാരങ്ങൾ ജന്മം എടുക്കും പോലും ...കുറെ സംഹാരം നടത്തി അവൻ അമ്മയുടെ ഭാരം കുറച്ചു സമാധാനം തരും എന്നും ,ആ സംഹാരതാണ്ഡവത്തിൽ ആബാലവൃദ്ധം ജനങ്ങളും ഉൾപ്പെടും .ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത നവ ജാഥ ശിശു വരെ ഉൾപ്പെട്ടേക്കാം.
ഞാൻ ശ്രദ്ധിച്ചു. പ്രകൃതി ശാന്തം , അന്തരീക്ഷ മലിനീകരണം ,ജല മലിനീകരണം തുടങ്ങിയവ ഒന്നും ഇല്ല. മനുഷ്യർ മണ്ണിലേക്ക് ഇറങ്ങുന്നു. 'സമയം ഇല്ല ' എന്ന പല്ലവി ഇല്ലാതെയായി. 'കുടുംബം' എന്നത് അനന്തമയി . പണം കൊണ്ട് ചിലപ്പോൾ ഒന്നും നേടാൻ ആവില്ല എന്ന് വിഡ്ഢിയായ മനുഷ്യന് മനസിലായി കൊണ്ട് ഇരിക്കുന്നു . ഒരു പ്രളയത്തിൽ നിന്ന് നാം പലതും പഠിച്ചു എങ്കിലും ഇത് അതിന്നും എത്രയോ അപ്പുറം.... ഭൂമിയെ ബാധിച്ച് ക്യാൻസറായി മനുഷ്യനെ കവർന്നു ശ്വാസം മുട്ടിച്ചു കൊല്ലുകയാണ് കോവിഡ് ഭീകരൻ...... മതി അമ്മെ ഞങ്ങൾക്ക് ഭയമാകുന്നു . ഞങ്ങളോട് ക്ഷമിക്കണം അമ്മമാരല്ലേ മക്കൾക്ക് ക്ഷമ നൽകേണ്ടത് .ചൈനയുടെ കുപ്പിയിൽ നിന്ന് തുറന്നു വിട്ട ഭൂതത്തെ നശിപ്പിക്കണം . ഞങ്ങളെ രക്ഷിക്കണം.
എന്ന് അമ്മയുടെ സ്വന്തം ...... മകൾ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|