സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
അംഗീകാരം
📅 2019
നല്ലപാഠം ജില്ലാതല പുരസ്കാരം നീലേശ്വരം സെന്റ് ആൻസിന്; കാസർഗോഡിന്റെ അഭിമാനമായി വിദ്യാലയം

📅 തിയ്യതി ചേർക്കുക
വിജയക്കുതിപ്പുമായി നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂൾ; ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
ഹോസ്‌ദുർഗ് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഐതിഹാസിക വിജയം കൈവരിച്ച് നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂൾ. മത്സരങ്ങളിൽ പങ്കെടുത്ത 18 ഇനങ്ങളിൽ 17-ലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് സ്കൂൾ ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്.
യു.പി വിഭാഗത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് വിദ്യാലയത്തിന്റെ കീർത്തി വാനോളമുയർത്താൻ ഈ കൊച്ചു മിടുക്കർക്ക് സാധിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയുമാണ് ഇത്രയും വലിയൊരു വിജയത്തിലേക്ക് സ്കൂളിനെ എത്തിച്ചത്.
📅 2024-25 അധ്യയന വർഷം
സംസ്കൃത സ്കോളർഷിപ്പിൽ തിളക്കമാർന്ന നേട്ടവുമായി സെന്റ് ആൻസ് എ.യു.പി. സ്കൂൾ
നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനമായി വിദ്യാർത്ഥികളുടെ മികച്ച വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് 2024-25 അധ്യയന വർഷത്തിൽ നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് വിദ്യാലയത്തിലെ എട്ട് മിടുക്കർ അർഹരായി. 4 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്.
📅 തിയ്യതി ചേർക്കുക
