ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



പ്രവർത്തി പരിചയ ക്ലബ്ബ്

ഒറിഗാമി

വളരെ സജീവമായതും കുട്ടികൾ എല്ലാം തന്നെ വളരെ ഉത്സാഹത്തോടെ നോക്കുന്നതുമായ ഒരു ക്ലബ്ബ് ആണ് പ്രവർത്തിപരിചയ ക്ലബ്ബ്. പാഴ്വസ്തുക്കളിൽ നിന്നും ഉത്പന്നങ്ങൾ  ഉല്പാദിപ്പിക്കുന്നതിനും പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാമെന്ന തിരിച്ചറിവ് കൂടി ഇ ക്ലബ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ട്. പ്രവർത്തി പരിചയ മേളകളിലും കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ഞങ്ങളുടെ കുഞ്ഞു സ്കൂളിന് ലഭിച്ചു. ഒരു വർഷത്തിൽ സ്കൂൾ തല പ്രവർത്തിപരിചയ മേളകളും സങ്കടിപ്പിച്ചു വരാറുണ്ട്.

ഒറിഗാമി

ഗണിതക്ലബ്.

കുട്ടികൾക്ക്  ഗണിതത്തോടുള്ള അകൽച്ച മാറാനും വളരെ രസകരവും ഉല്ലാസ ഭരിതവുമാണ് ഗണിതം എന്ന് അവരെ മനസിലാപ്പിക്കുക എന്നതാണ് ഇ ക്ലബ്ബിന്റെ ഉദ്ദേശം. ഉല്ലാസ ഗണിതം, ഗണിതം മധുരം എന്നീ പരിപാടികളുടെ ആശയം മുൻനിർത്തിയാണ് ഇ ക്ലബ്പ്രവർത്തനം നടത്തി വരുന്നത്.കൊച്ചു കുഞ്ഞുങ്ങൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഞങ്ങളുടെ ഗണിത ലാബിൽ ഉണ്ട്. അതുപോലെ വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ പഠനോപകരണങ്ങളും നമ്മുടെ ലാബിലുണ്ട്. കുട്ടികൾക്ക് ഗണിത കിട്ടിലെ ഉപകരണങ്ങൾ എല്ലാം തന്നെ ഇ ക്ലബ്ബിന്റെ സഹായത്തോടെ പരിചയപ്പെടുത്തുകയും അത് വീട്ടുകാരുടെ സഹായത്തോടെ നിർമിക്കാൻ വേണ്ട നടപടികളും എടുത്ത് വരാറുണ്. ഇന്ന് എല്ലാ കുട്ടികളുടെ വീട്ടിലും ഗണിത ലാബ് ഒരുങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തു വന്ന നേട്ടമാണ് അത്. .ഇവയുടെ നല്ലൊരു ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.

വീട്ടിൽ ഒരു ഗണിത ലാബ്
ഉല്ലാസ ഗണിതം

ഇംഗ്ലീഷ് ക്ലബ്

നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങളും അമ്മമാരും എല്ലാം തന്നെ പേടിയോടെ നോക്കിയിരുന്ന ഒരു വിഷയം ആയിരുന്നു ഇംഗ്ലീഷ്. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു വന്നതോടെ ആ ഭയം വളരെ ഏറെ മാറിയിട്ടുണ്ട്.  ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് ഹാൻഡ്‌ ബുക്കുകളുടെ അടിസ്‌ഥാനത്തിൽ കളി രീതിയിൽ ആണ്. കുഞ്ഞുങ്ങൾക്ക് തങ്ങളുടെ ഇംഗ്ലീഷിലുള്ള മികവുകൾ തെളിയിക്കാനും അവസരം ഹെല്ലോ ഇംഗിഷ് ഫെസ്റ്റിലൂടെയും. സർഗ്ഗ വേദിയിലൂടെയും അവസരം അവരം നൽകി വരുന്നു. ഇംഗ്ലീഷ് സ്ക്രിപ്റ്റ് , കോറിയോഗ്രാഫ്യി, സോങ്‌സ്, സ്പീച്  എന്നിവയിൽ ഇ അവസരത്തിൽ അവർ കഴിവ് തെളിയിക്കാറുണ്ട്. ഇംഗ്ലീഷ് അസംബ്ലി ഒക്കെ ഇപ്പോൾ നമ്മുടെ കുഞ്ഞു സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസം നടത്തി  വരുന്നു.

ഇംഗ്ലീഷ് ഫെസ്റ്റ് 21-22
ഇംഗ്ലീഷ് ഫെസ്റ്റ് കൊറിയോഗ്രാഫി
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഫെസ്റ്റ് പ്രവർത്തനങ്ങൾ



ഹെൽത്ത് ക്ലബ്

ആരോഗ്യപരമായ കാര്യങ്ങളിൽ മുന്നേറാൻ ഹെൽത്ത് ക്ലബ്  വളരെ സജീവമായി പ്രവർത്തിക്കുന്നു . മാസത്തിൽ  ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടർസ് , ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . അരുവിക്കര ഹെൽത്ത് ഇൻസ്പെക്ടരുടെ നിർദേശ പ്രകാരം കുട്ടികളുടെ ആരോഗ്യം വിലയിരുതാൻ വരാറുണ്ട്. എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ  എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു .  

സയൻസ് ക്ലബ്

ശാസ്ത്രത്തോടു ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ശാസ്ത്ര ക്ലബ്. ഇതിന്റെ ഭാഗമായി നടത്തി വരുന്ന പ്രവർത്തനമാണ് പരീക്ഷണകളരി . എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന്  അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും സംശയം നിവാരണം ചെയ്യും. എല്ലാവര്ക്കും അവസരം കൊടുക്കുന്നു. രക്ഷകര്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ ഒരു കൊച്ചു സയൻസ് ലാബ് ഉണ്ട് അതും ശാസ്ത്രവുമായി കുട്ടികളെ ബന്ധിപ്പിക്കാൻ നമ്മളെ ഒരുപാടു സഹായിച്ചു. ശാസ്ത്ര മേളകളിൽ എല്ലാം തന്നെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബിന്റെ ശേഖരണം