ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂളിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൂടുതൽ സഹായം ആവശ്യപ്പെടാൻ സാഹചര്യം ഇല്ലെങ്കിലും ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗീകമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.സ്കൂൾ കെട്ടിടങ്ങളുടടെ അറ്റകുറ്റപ്പണി ,ഫർണിച്ചറുകളുടെ അറ്റകുറ്റപ്പണി -നിർമാണം ഉച്ചഭക്ഷണ പാചകപ്പുരയുടെ അറ്റകുറ്റപ്പണി എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു.
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
ഓഫീസ് മുറി.
വിശാലമായ കളിസ്ഥലം.
അടുക്കള.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ്.
കമ്പ്യൂട്ടർ സൗകര്യങ്ങൾ.
ലൈബ്രറിയും ലബോറട്ടറിയും
കുടിവെള്ള സൗകര്യം.
ഉച്ച ഭക്ഷണം
സ്കൂൾ ബസ് സൗകര്യം ഉണ്ട്
മുൻ കാല പദ്ധതി വിലയിരുത്തൽ
എസ്.എസ്.എ പദ്ധതി അനുസരിച്ച് ലഭിച്ച സ്കൂൾ ഗ്രാന്റ്,ടീച്ചർ ഗ്രാന്റ്, ലൈബ്രറി ഗ്രാന്റ് ,പെൺകുട്ടികൾക്കായുള്ള പ്രത്യേക സഹായ പദ്ധതികൾ ,സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ട് എന്നിവ കാര്യമായി വിനിയോഗിക്കുകയും ഇതിലൂടെ ഭൗതിക തലത്തിലും അക്കാദമിക തലത്തിലും നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.പി.ടി.എ,സി.പി.ടി.എ, എം.പി.ടി.എ ,എസ്.ആർ.ജി,എസ്.എസ്.എ സമിതികളുടെ പ്രവർത്തനങ്ങൾ ഈ കാര്യത്തിൽ ശ്രദ്ധേയമാണ്.നെയ്യാറ്റിൻകര ഗവ.പോളി ടെക്‌നിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ടി സ്കൂളിൽ നടത്തിയ കമ്പ്യൂട്ടർ ബോധ വൽക്കരണ പരിപാടി വിജ്ഞാനപ്രദമായിരുന്നു.നിലവിൽ ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യമുണ്ട്.