ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതു സ്വഭാവത്തിൽപ്പെടുന്നു.
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാംഗങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി.
സ്കൂൾ മാനേജ്മെന്റ്
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79)ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ആദ്യകാല ട്രസ്റ്റ് അംഗങ്ങൾ
- സർവ്വശ്രീ : വിതുര എം . അബൂബേക്കർകുഞ്ഞ്(ചെയർമാൻ)
- സർവ്വശ്രീ : എൻ .പരമേശ്വരൻ പിള്ള(വൈ:ചെയർമാൻ)
- സർവ്വശ്രീ : കെ .ശശിധരൻ (സെക്രട്ടറി )
- സർവ്വശ്രീ : പി .നല്ല തമ്പി നാടാർ (ട്രഷറർ )
- സർവ്വശ്രീ : എൻ .സുകുമാരൻ നായർ (അംഗം)
- സർവ്വശ്രീ : എൽ .ചെല്ലയ്യൻ നാടാർ (അംഗം)
- സർവ്വശ്രീ : ആര്യനാട് രാജേന്ദ്രൻ (അംഗം)
ട്രസ്റ്റ് രൂപീകരണ സമയത്തെ അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ചിലർ അന്തരിച്ചു.നിലവിൽ ശ്രീ.എൽ.ചെല്ലയ്യൻ നാടാർ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചു ചെയർമാൻ ടീ സ്കൂളിന്റെ മാനേജർ കൂടിയാണ് .
സ്കൂളിന്റെ അഭിവൃത്തിക്കായി പ്രവർത്തിച്ചവർ
ട്രസ്ററ് അംഗങ്ങളിൽ നിലവിലുള്ളവരും അന്തരിച്ചവരുംകൂടാതെ പല മാന്യ വ്യക്തികളും പ്രമുഖരും ഈ സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവരിൽപെടുന്നു.
ശ്രീ.കെ.സി.വാമദേവൻ (മുൻ എം.എൽ .എ )
ശ്രീ.കെ.പങ്കജാക്ഷൻ (മുൻ എം.എൽ .എ )
ശ്രീ.ജി.കാർത്തികേയൻ ( മുൻ എം.എൽ.എ )
ശ്രീ.കെ.മോഹനൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീ.എ .കെ.ശശി(മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ)
ശ്രീ.വി.പി .മൈക്കേൽ (മുൻ പഞ്ചായത്ത് മെമ്പർ)
ശ്രീ.എം.ടി.ജോൺസൻ (മുൻ പഞ്ചായത്ത് മെമ്പർ)
ശ്രീമതി.ജെ.ആർ.നൂതൻ (മുൻ പഞ്ചായത്ത് മെമ്പർ)
ശ്രീമതി.ഷീല(സാമൂഹ്യസേവന കോ.ഓർഡിനേറ്റർ )
ശ്രീ.റ്റി.ജോസ്(പഞ്ചായത്ത് മെമ്പർ)
ശ്രീ.പന്നിയോട് സുകുമാരൻ വൈദ്യർ
ശ്രീ .എം എലീശ(മുൻ പി.ടി.എ പ്രസിഡന്റ്)
ശ്രീ.സി.ജോൺസൻ(മുൻ പി.ടി.എ പ്രസിഡന്റ്)
ശ്രീ.റ്റി.റ്റൈറ്റസ് (മുൻ പി.ടി.എ പ്രസിഡന്റ്)
ശ്രീ.എസ്.വിജയദാസ്(മുൻ പി.ടി.എ പ്രസിഡന്റ്)
ശ്രീ.പി.സി.പ്രദീപ്(മുൻ പി.ടി.എ പ്രസിഡന്റ്)
ശ്രീ.ജെ.സുരേഷ് (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ശ്രീ.ചന്ദ്രശേഖരൻ നായർ(ശാസ്ത്ര സാഹിത്യ പരിഷത്ത് കോ-ഓർഡിനേറ്റർ)
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലൂടെ പന്നിയോടും പരിസര പ്രദേശങ്ങളിലുള്ളവർക്ക് തങ്ങളുടെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിക്കുവാനും തദ്വാര അവരെ ഉപരിപഠനത്തിനായി അയക്കുവാനുള്ള അവസരമുണ്ടായി.1979-80. അധ്യയന വർഷത്തിൽ ഒരദ്ധ്യാപകനും 40. വിദ്യാർഥികളുമായി ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ടീ സ്കൂൾ തുടർന്ന് അഞ്ചു മുതൽ ഏഴ് വരെ സ്റ്റാൻഡേർഡുകളുള്ള ഒരു പൂർണ്ണ യു.പി സ്കൂളായി(1981-82)രൂപാന്തരപ്പെട്ടു.ക്രമേണ ഓരോ സ്റ്റാൻഡേർഡുകളിലും ക്ലാസ് ഡിവിഷനുകളുടെ എണ്ണം കൂടുകയും ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളും പുരോഗതിയും ഉണ്ടാകുകയും ചെയ്തു.ഒരധ്യാപകന്റെ സ്ഥാനത്തു ഭാഷാധ്യാപകർ ഉൾപ്പെടെ പതിനൊന്നദ്ധ്യാപകരും ഇവർക്കാനുപാതികമായ വിദ്യാർത്ഥികളുമുണ്ടായി.മാനേജ്മെന്റിന് സ്വന്തമായ ഒരേക്കർ ഭൂമിയിൽ ഒരു താൽക്കാലിക ഓലഷെഡിൽ പ്രവർത്തിച്ച ടീ വിദ്യാലയത്തിന് ആദ്യം ഓട്മേഞ്ഞ കെട്ടിടമായി ഇന്ന് സ്ഥിരമായ രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളുണ്ട്.ഭൗതീക സാഹചര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.