ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2018-19 -ലെ പ്രവർത്തനങ്ങൾ
സ്കൂൾ കായിക മേളക്ക് ആവേശ്വജ്ജലമായ തുടക്കം
അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ 2018- 19 വർഷത്തെ കായിക മാമാങ്കത്തിന് ആവേശ്വോജ്ജലമായ തുടക്കം. അരീക്കോട് സബ്ട്രഷറി ഓഫീസറും മുൻ കായിക താരവുമായ ശ്രീമതി സഹ്ജ മേള ഉദ്ഘാടനം ചെയ്തു. ട്രഷറി ജീവനക്കാരനായ അബ്ദുൽ സത്താറും മേളയിൽ വിശിഷ്ടാതിഥിയായി.പ്രധാനാധ്യാപകൻ കെ.എസ് .ചന്ദ്രസേനൻ അധ്യക്ഷം വഹിച്ചു. സ്പോർട്സ് ക്യാപ്റ്റൻ സ്വാതി കായികദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്റ്റേറ്റ് താരങ്ങളായ ജ്യോതിക, സ്വാതി, വിസ്മയ എന്നിവർ ചേർന്ന് ദീപശീഖ പ്രയാണം പൂർത്തിയാക്കി.സ്കൂളിലെ ശാരീരികമായി വെല്ലുവിളി നേരിടുന്ന 8.എ.ക്ലാസ്സിലെ ഷഹബാസാണ് ദീപശിഖ കൊളുത്തിയത്.കായികാധ്യാപകൻ കെ.പി.മുബശീർ സ്വാഗതം ആശംസിച്ചു. അധ്യാപകരായ അഭയദേവ്.എസ്, സന്തോഷ് കുമാർ, മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളെയും റെഡ് ,ബ്ലൂ ഗ്രീൻ, യെല്ലോ എന്നിങ്ങനെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ .ഉദ്ഘാടനത്തിന് മുന്നോടിയായി വർണശബളമായ മാർച്ച് ഫാസ്റ്റ് നടന്നു.250 ൽ അധികം കായിക താരങ്ങളും. ജെ.ആർ.സി, സ്കൗട്ട് &, ചൈൽസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളും മാർച്ച് ഫാസ്റ്റിൽ പങ്കെടുത്തു. ഇന്നും നാളെയുമായി നടക്കുന്ന മേള 10 ന് വൈകീട്ട് കൊടിയിറങ്ങും.....ചിത്രങ്ങൾ സ്പോർട്സ് പേജിൽ
സി.വി.രാമൻസ്മാരക ഉപന്യാസ രചന പി.ഗോപികക്ക് ഒന്നാം സ്ഥാനം
അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.9 എ.ക്ലാസ്സിൽ പഠിക്കുന്ന ഗോപികയ്ക്കാണ് അരീക്കോട് വെച്ച് നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി.ശശികുമാറിന്റെ മകളാണ്.പ0നത്തിലും കലരംഗത്തും മികവു പുലർത്തുന്ന ഈ മിടുക്കി യു.എസ്.എസ്, എൻ.എം.എം.എസ്സ് സ്കോളർഷിപ്പ് വിജയികൂടിയാണ്. സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗോപികയെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു .
കൊച്ചനുജന്മാരുടെ പാഠശാല വൃത്തിയാക്കാൻ ഹൈസ്കൂളിലെ സഹോദരങ്ങൾ
കൊച്ചനിയന്മാരും അനിയത്തിമാരും പഠിക്കുന്ന അംഗൻവാടി വൃത്തിയാക്കാൻ സ്കൂളിലെ സ്കൗട്ട് & ഗൈഡ് സഹോദരങ്ങൾ എത്തി. ഉഗ്രപുരം അംഗൻവാടിയും എസ്.എൻ.എം .എൽ. പി. സ്കൂളും ശുചീകരിക്കാനാണ് കുട്ടികൾ എത്തിയത്.തങ്ങളുടെ സ്കൂളിലേക്ക് വരുന്നു കാരായി എത്തിയ ചേട്ടന്മാരും ചേച്ചിമാരും പിഞ്ചു കുട്ടികൾക്ക് നവ്യാനുഭവമായി .അംഗൻവാടി പരിസരവും സ്കൂൾ പരിസരവും വൃത്തിയാക്കിയ സംഘം ഉച്ചയോടെ മടങ്ങി. സീനിയർ അധ്യാപിക ലിസി, റോസ്ലി മാത്യു ,ടി.സുരേഷ്ബാബു, നേതൃത്വം നൽകി.
-
പാഠശാല വൃത്തിയാക്കൽ
-
പാഠശാല വൃത്തിയാക്കൽ
-
പാഠശാല വൃത്തിയാക്കൽ
-
പാഠശാല വൃത്തിയാക്കൽ
-
പാഠശാല വൃത്തിയാക്കൽ
-
പാഠശാല വൃത്തിയാക്കൽ
പഠന മികവ് അറിയിക്കാൻ ക്ലാസ്സ് പി.ടി.എ
ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളുടെ പഠന മികവ് അറിയിക്കുന്നതിനായി ക്ലാസ്സ് പി.ടി.എ.സംഘടിപ്പിച്ചു.ക്ലാസ്സ് പി ടി.എയുടെ പ്രാധാന്യം, ഹൈടെക്ക് പഠനത്തിന്റെ മേന്മകൾ ,ടെസ്റ്റ് സീരീസ് പരീക്ഷകൾ ,അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾ രക്ഷിതാക്കളോട് വിശദീകരിച്ചു. പ്രോജക്ടറുകളുടെ സഹായത്തോടെ ക്ലാസ്സുകൾ കൂടുതൽ ഫലവത്താവുന്നതിന്റെ സാധ്യതകൾ രക്ഷിതാക്കൾ നേരിട്ട് കണ്ട് കൃതാർത്ഥമായി .പ്രഥമ ശബരീഷ് സ്മാരക പുരസ്ക്കാരം നേടി സ്കൂൾ വിക്കി ടി. സുരേഷ് ബാബു പരിചയപ്പെടുത്തി .കാലം ആവശ്യപ്പെടുന്ന രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാം വർക്കുംഎത്തിക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വൻ വിജയമാക്കാൻ എല്ലാ രക്ഷിതാക്കളും കൈകോർക്കണമെന്ന് പ്രധാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ രക്ഷിതാക്കളെ ഉത്ബോധിപ്പിച്ചു. വിഷയം തിരിഞ്ഞുള്ള അധ്യാപക-രക്ഷാകർത്വ സംഗമവും നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 4.30 വരെയായിരുന്നു സമയക്രമം.പി .ടി.എ.ഭാരവാഹികളും സന്നിഹിതരായി.
ഗാന്ധിമാർഗത്തിന്റെ വെളിച്ചമേന്തി പെരുംമ്പറമ്പിന്റെ മക്കൾ
ഭാരതത്തിൽ പിറന്നവർക്കും ഇനി പിറക്കാനിരിക്കുന്നവർക്കും നിത്യദീപ്തമാകേണ്ട ഒരു സ്മൃതിയുടെ പിറന്നാളിയിരുന്നു ഇന്ന് .ലോകത്തിന് തന്നെ വഴികാട്ടിയ ഇന്ത്യയുടെ മഹാത്മാവിന്റെ 150-മത് ജന്മവാർഷികം .ഗാന്ധിമാർഗത്തിന്റെ ദീപശിഖയേന്തി സന്നദ്ധ സേവനപാതയിൽ അരീക്കോട് ഗവ:ഹയർ സെക്കറി സ്കൂളിലെ കുട്ടികളും പങ്കാളികളായി. അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ഭരണ സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്കൗട്ട് & ഗൈഡ് അരീക്കോട് ലോക്കൽ കമ്മിറ്റിയാണ് ഗാന്ധിജയന്തി ദിനത്തിൽ വ്യതിരിക്തമായ മാർഗത്തിൽ സമൂഹത്തിന് മാതൃകയായത്. കമ്മ്യൂണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സർവമത പ്രാർത്ഥന നടന്നു. തുടർന്ന് ഗാന്ധി സൂക്തങ്ങളും കവിതകളും ആലപിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ലിയു. അബ്ദുറഹിമാൻ ഗാന്ധിജയന്തി ദിന സന്ദേശം പകർന്നു നൽകി. അരീക്കോട് പോലീസ് സ്റ്റേഷൻ പരിസരം,അങ്ങാടി, അരീക്കോട് താലൂക്ക് ആശുപത്രി ,പഞ്ചായത്തോഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായി ശുചീകരണ പ്രവൃത്തികൾ .സത്യാന്വേഷണങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്തെ ഒരു മഹാത്മാവിന്റെ പിറന്നാൾ ദിനം മഹത്തായ സന്ദേശങ്ങൾ നെഞ്ചിലേറ്റാൻ പര്യാപ്തമായിരുന്നു. സ്കൂളിലെ സ്കൗട്ട് &ഗൈഡ് യൂണിറ്റിലെ 35 പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്ത് അധികാരികളും ഒപ്പം ചേർന്നപ്പോൾ ഈ വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം ദീപമയമായി.സകൗട്ട് മാസ്റ്റർ വി. സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ റോസ്ലിമാത്യു, എന്നിവർ കുട്ടികളെ അനുഗമിച്ചു. പ്രളയം തീർത്ത പരിസ്ഥിതി പാഠങ്ങൾക്കൊപ്പംവർത്തമാനകാലത്ത് ഗാന്ധി വായന ഏറെ പ്രസക്തമാവുന്നതിന്റെ സൂചനകൾ കൂടി മനസ്സിലേക്കാവാഹിച്ചായിരുന്നു മടക്കം."ധീരത എന്നത് ശാരീരികമായഗുണമല്ല, അത് ആത്മാവിന്റ ഗുണമാണ് " ---- ഗാന്ധിജി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
-
ഗാന്ധിജയന്തി
മഹാത്മാവിന്റെ ജൻമദിനം എൻ.എസ്സ്.എസ്സ് സമുചിതമായി ആചരിച്ചു
ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂൾ എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു . ക്യാംപസ് സൗന്ദര്യവൽക്കരണം , ജൈവ കൃഷി എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വയം ഭക്ഷണം പാചകം ചെയ്തു . സ്വാശ്രയ ഗ്രാമ മെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനു തകുന്ന പ്രവർത്തനങ്ങളുമായി ഈ എൻ.എസ്സ്.എസ്സ് യൂണിറ്റ് തുടർന്നും മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും
-
ഗാന്ധിജയന്തി ദിനാഘോഷം
-
ഗാന്ധിജയന്തി ദിനാഘോഷം
-
ഗാന്ധിജയന്തി ദിനാഘോഷം
-
ഗാന്ധിജയന്തി ദിനാഘോഷം
-
ഗാന്ധിജയന്തി ദിനാഘോഷം
-
ഗാന്ധിജയന്തി ദിനാഘോഷം
ഭൂമിക്ക് കവചം തീർത്ത് ഓസോൺ ദിനാചരണം (16/9/2018)
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സര പരിപാടികൾ നടത്തി.അധ്യാപക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി മികച്ച പോസ്റ്റുകൾക്ക് സമ്മാനം നൽകി. ക്വിസ് മത്സര വിജയികളായ ദേവിക.പി ., അഫ്നാൽ.കെ എന്നി വിദ്യാർത്ഥികൾക്ക് സീനിയർ അസിസ്റ്റന്റ് പി.പ്രസന്ന ഉപഹാരങ്ങൾ നൽകി. പോസ്റ്ററുകളുടെ പ്രദർശനോദ്ഘാടനം സ്കൂൾ ശാസത്ര ക്ലബ് കൺവീനർ ജിഷ.കെ. നിർവഹിച്ചു. അന്തരീക്ഷ മലിനീകരണവും ഓസോൺ പാളികളും എന്ന വിഷയത്തിൽ സയൻസ് അധ്യാപകനായ ഇ.സോമൻ ക്ലാസ്സെടുത്തു.സ്ലൈഡ് പ്രദർശനവും നടന്നു.-
ഓസോൺ പോസ്റ്റർ
-
ഓസോൺ പോസ്റ്റർ
-
ഓസോൺ പോസ്റ്റർ
-
ഓസോൺ പോസ്റ്റർ
ഹിന്ദി ദിനാചരണം - 2018
സെപ്റ്റംബർ 14 .സ്കൂളിൽ രാഷ്ട്രഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഹിന്ദി ക്ലബ്ബ് പ്രവർത്തകരായ വി.അബ്ദുള്ള, സിദ്ധിഖ് ചീരാൻ തൊടി നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. റംല. ഇ, പി.സൗമിനി തുടങ്ങിയവർ പ്രസംഗിച്ചു.
മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു
അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു. കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.
-
റേഡിയോ മാറ്റൊലി
-
റേഡിയോ റെക്കാർഡിംഗ്
-
റേഡിയോ റെക്കാർഡിംഗ്
-
റേഡിയോ റെക്കാർഡിംഗ്
-
റേഡിയോ റെക്കാർഡിംഗ്
-
റേഡിയോ റെക്കാർഡിംഗ്
അഗതിമന്ദിരത്തിലേയ്ക്ക്
അരീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ ഹ്യുമാനിറ്റിക്സ് വിഭാഗം കുട്ടികൾ വയനാട് ജില്ലയിലെ 'തണൽ' എന്ന പേരിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരം സന്ദർശിച്ചു.പ്രായമായവരേയും രോഗികളേയും സംരക്ഷിക്കുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ ഫണ്ട് സമാഹരണരീതി നടത്തിപ്പ് എന്നിവയെപ്പറ്റി പഠിക്കാനാണ് ,സോഷ്യൽ വർക്ക് കരിക്കു കത്തിൻ്റെ ഭാഗമായി അഗതിമന്ദിര സന്ദർശനം നടത്തിയത്. കുട്ടികൾ സമാഹരിച്ച സഹായ നിധി അഗതിമന്ദിരത്തിന് നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി
നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ്
നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ് -ആരോഗ്യവകുപ്പ് ഊർങ്ങാട്ടിരി കമ്മ്യൂണിസെന്ററിന്റെ നേതൃത്വത്തിൽ നടന്നു.പ്രധാനാധ്യാപകൻ കെ.എസ് ചന്ദ്രസേനൻ ഉദ്ഘാട്ടം ചെയ്തു.ആരോഗ്യ പ്രവർത്തകരായ കെ. ഹുസൈൻ, ബിജീഷ് ക്ലാസ്സെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നേത്രദാന പ്രതിജ്ഞയെടുത്തു.
വൃദ്ധദിനം ഒക്ടോബർ 1-2018
വയോ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പെരുകുന്ന വൃദ്ധസദനങ്ങളുടെ ഗ്രാഫ് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അമ്മമാർ ഉറങ്ങേണ്ടത് വൃദ്ധസദനങ്ങളിൽ അല്ലെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.സ്കൂളിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന ഓഫിസ് ജീവനക്കാരായ ചന്ദ്രേട്ടനേയും ( സൂര്യ നഗർ ) സമീപവാസിയായ വെളളാരി ഹുസൈൻ ഹാജിയേയും പെന്നാട അണിയിട്ട് അദരിച്ചു. സീനിയർ അധ്യാപികമാരായ കെ.പി.സുശീല ,ലിസമ്മ ജോസഫ് എന്നിവരാണ് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചത്.അഞ്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മൂന്ന് പേർക്ക് ശാരീരിക അസുഖങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സ്കൗട്ട് & ഗൈഡ് എന്നിവർ മുന്നൊരുക്കങ്ങൾ നടത്തി. ഗൈഡൻസ് & കൗൺസിംഗ് അധ്യാപിക കെ.ബി ജൂലയാണ് വൃദ്ധരെ ആദരിക്കുന്ന ചടങ്ങ് - ആശയം അവതരിപ്പിച്ചത്. ഭ്രമാത്മക ലോകത്ത് മൂല്യങ്ങൾ കൈവിടാതെ മികച്ച സമൂഹസൃഷ്ടിക്ക് കിട്ടകൾ മുന്നിട്ടിറങ്ങണമെന്ന് സ്വാഗത ഭാഷണത്തിൽ ടി.സുരേഷ് ബാബു അഭ്യർത്ഥിച്ചു.റോസ് ലി മാത്യം, വി.സിദ്ധിഖ്, കെ.പി.സുശീല തുടങ്ങിയവർ പ്രസംഗിച്ചു.
-
വൃദ്ധദിനം
-
വൃദ്ധദിനം
-
വൃദ്ധദിനം
സ്കൂൾ പാർലമെൻറ് യോഗം1/10/2018
സ്കൂൾ പാർലമെൻറ് ഇന്ന് സ്കൂളിൽ ചേർന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ ഡ റി എന്നിവിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ലീഡർമാരുടെ ആദ്യ യോഗ മ യി രു ന്നു ഇത്. പ്രതിനിധികൾ ചേർന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു. ആദിത്യൻ- സി, അനുശ്രീ.പി.എ ന്നി വ രാ ണ് മത്സര രംഗത്തണ്ടായിരുന്നത് .വോട്ടിംഗിലൂടെ അനുശ്രീയെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.സി. ആദിത്യനാണ് ഡെപ്യൂട്ടി ലീഡർ.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് .പി .മുഹമ്മത്, ഇ.സോമൻ, എം. ഷീന, കെ.പി. സുശീല, ലിസമ്മ, ഹയർ സെക്കൻഡറി അധ്യാപകരായ ഷക്കീബ് കീലത്ത്,നൗഷാദ് റഹീം,ഷിഹാബുദ്ദീൻ. എന്നിവർ പ്രസംഗിച്ചു.
-
സ്കൂൾ പാർലമെൻറ് യോഗം
-
സ്കൂൾ പാർലമെൻറ് യോഗം
-
സ്കൂൾ പാർലമെൻറ് യോഗം
കരിയർ ഗൈഡൻസ് ക്ലാസുകൾ
2018 സെപ്റ്റംബർ 18 ന് സ്കൂളില് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു. കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ നൗഷാദ് സാറും EDUKA ടീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ബാച്ചുകൾക് ഉച്ചക്ക് മുമ്പും മൂന്ന് ബാച്ചുകൾക്ക് ഉച്ചക്ക് ശേഷവുമായി രണ്ടു സമയങ്ങളിൽ ആയാണ് ക്ലാസുകൾ നടന്നത് . ടീം EJUKA ക്ലാസ്സ് കൈകാര്യം ചെയ്തു . അബ്ദുൽ ബാസിത് സ്വാഗതവും , നൗഷാദ് സാർ ആധ്യക്ഷതയും , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഉദ്ഘടനവും , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആശംസയും , വരദ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിവിധ തരത്തിലുള്ള ആക്ടിവിറ്റികൾ ലഭിച്ചു . ടീം EDUKA എല്ലാ വിദ്യാർത്ഥികൾക്കും സ്വന്തം കഴിവുകൾ മനസ്സിലാക്കാനുള്ള കൈപ്പുസ്തകങ്ങൾ സമ്മാനിച്ചു.
-
കരിയർ ഗൈഡൻസ്
-
കരിയർ ഗൈഡൻസ്
-
കരിയർ ഗൈഡൻസ്
-
കരിയർ ഗൈഡൻസ്
-
കരിയർ ഗൈഡൻസ്
പ്രസംഗ പരിശീലന കളരി -26/9/2018
പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം ക്ലാസ്സെടുത്തു.സ്കൂളിലെ യു.പി. ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു, ബോബി - മുക്കം പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനോദ്ഘാടനം സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന നിർവഹിച്ചു. സകൂളിലെ ഇംഗ്ലീഷ് ക്ലബാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് .ജോളി ജോസഫ് പ്രസംഗിച്ചു.
-
പ്രസംഗ പരിശീലന കളരി
-
പ്രസംഗ പരിശീലന കളരി
-
ബോബി മുക്കം ക്ലാസ്സെടുക്കുന്നു
ഫിലിപ്പ് മമ്പാട് ഇന്ന് സ്കൂളിൽ വന്നിരുന്നു.2018 സെപ്തംബർ 25.
"സ്നേഹപൂർവം അമ്മക്ക് " എന്ന സുഗതകുമാരി ടീച്ചറുടെ കത്ത് മനസ്സിലേക്ക് ഓടിയെത്തി.... കൗമാരത്തിന്റെ ഭ്രമാത്മക ലോകത്ത് ആഴങ്ങളിലേക്ക് നിപതിക്കുന്നവർക്ക്.....ആസക്തികൾ ചൂട്ടുക്കറ്റ പിടിച്ച കാട്ടുവഴിയിൽ ജീവിതം ഹോമിക്കുന്നവർക്ക്.... ദിശാബോധം നഷ്ടപ്പെട്ട പായ് വഞ്ചി കൂട്ടങ്ങൾക്ക്..... ജീവിതത്തിന്റെ ഇനിപ്പും ചവർപ്പും മാതൃത്വത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചപ്പോൾ 3 മണിക്കൂർ എത്രയോ ചെറിയ കാലയളവായി. ഇളകി മറയുന്ന ആൺ കൗമാരങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്തു.അനുഭവകഥകൾ ഉൽപ്രേരകമായി അവതരണം പകർന്നാടിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കുറ്റിപ്പുറം ചേച്ചിയുടെ മകന്റെ ദയനീയ ചിത്രം സ്ക്രീനിൽ ദീർഘനേരം " മനപ്പൂർവം" സ്ഥാനം പിടിച്ചു .പിറവിയുടെ വേദനയും മാതൃത്വത്തിന്റെ മഹത്വവും നിറക്കൂട്ടണിഞ്ഞ് തകർത്താടി.മത്സ്യം വിറ്റ് മകനെ പോറ്റിയ ഉമ്മക്ക് ഇംഗ്ലീഷ് കൊട്ടാരം തന്നെയും ഉപ്പക്ക് വേണ്ടി ഈസ്റ്ററിന്ത്യ കമ്പനിയും വിലക്ക് വാങ്ങിയ "പാവം പയ്യന്റെ "ചിത്രം ചുട്ടുപൊള്ളുന്ന വെയിലിനപ്പുറം കുളിരോർമയായി. ശ്രീ ശങ്കരന്റെ വരികൾ ഉദ്ധരിച്ച് വ്യാഖ്യാനിക്കുമ്പോൾ..... വിജ്ഞാനത്തിന്റെ ഉത്തുംഗശൃംഗവും മാതൃത്വത്തിന്റെ ഉത്തുംഗശൃംഗവും ഉദ്ദീപ്തമായി....... സർ പറഞ്ഞുനിർത്തുമ്പോൾ, ഒരു മിനുട്ട് കണ്ണടച്ച് ഉരുവിട്ട വാക്കുകൾ നെഞ്ചോടു ചേർത്ത് ഒരു പുതിയ പന്ഥാവിലൂടെ യാത്രയ്ക്കൊരുങ്ങുകയായിരുന്നു അവർ.... നന്ദി സർ...... ഒരായിരം നന്ദി. --- സുരേഷ്. അരീക്കോട്.
-
ലഹരിക്കെതിരെ ബോധവത്ക്കരണം
-
ലഹരിക്കെതിരെ ബോധവത്ക്കരണം
-
ഫിലിപ്പ് മമ്പാടിനെ സ്വീകരിച്ചപ്പോൾ '
പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്
2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു.
നോട്ടുപുസ്തകത്തിലും......... പ്രളയം
2018.... ആഗസ്റ്റ്, പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരമിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം -അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ - പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.
ബേഡൻ പവ്വൽ വ്യായാമമുറകളിൽ പരിശീലനം
സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾക്കായി ബേഡൻ പവ്വലിന്റെ ആറ് വ്യായാമമുറകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കട്ടികൾക്ക് മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് വ്യായാമമുറകൾ .ജില്ലാ കമ്മീഷണർ കെ.കേശവൻ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.
ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.
IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്.പ്രവൃത്തി പരിചയം അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
ലോക മുലയൂട്ടൽ വാരം 2018
ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു.
2018 സെപ്തംബർ അഞ്ച് ദേശീയ അധ്യാപക ദിനം - ക്വിസ് മത്സരം.
അധ്യാപക ദിനത്തിന്റെ ഭാഗമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനം
2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കീകളും JRc,സ്കൗട്ട്, ഗൈഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കെ.പി.സുശീല. ടി. സുരേഷ് ബാബു.പി-എൻ.കലശൻ, കെ .പി.മുബശിർ, ബി .എഡ്. അധ്യാപ വിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.
പ്രവേശനോത്സവം
2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു. നിപ്പപനി ബാധയെത്തുടർന്ന് മലബാർ മേഖലയിലെ സ്കൂളുകൾക്ക് ജൂൺ 11 വരെ അവധിയായിരുന്നതിനാലാണ്.അധ്യയന വർഷത്തെ പ്രവേശനോത്സവം താമസിച്ചത്.
കുട്ടനാടിനൊരു കൈത്താങ്ങ്
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ഒരു കേയ്സ് (120 പുസ്തകങ്ങൾ)നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ചതകൊണ്ടാണ് പുസ്തകം വാങ്ങിയത്.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി. പ്രസന്ന, വി.സിദ്ധീഖ്, റോസ്ലി മാത്യു.ടി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു
മാലിന്യമുക്ത കാമ്പസ്
പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.
വിത്തു പേന വിതരണം
പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് വിത്തുപേനകൾ വിതരണം ചെയ്തു
സാബിവാക്ക- 2018
വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച സംഘടിപ്പിച്ച ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് - സാബിവാക്ക- 2018 സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക് ഓഫ് ചെയ്തു
സുബ്രതോ ഫുട്ബോൾ കോച്ചിങ്ങ് ആരംഭം
വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.
സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം
ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.
ഭവനസന്ദർശനം
വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.
മഴവെളളകൊയ്ത്ത്
പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് സ്ക്കൂൾ അങ്കണത്തിലെ മഴനീർക്കുഴിയിൽ ജലം സംഭരിക്കുന്നു.ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ഉണർവിന്റെയും കാലമാണ്.
ജൈവവൈവിധ്യ ഉദ്യാനം
കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് തരിശുഭൂമിയായിക്കിടന്ന അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഹരിതാഭമാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായി കേരള സർക്കാരിന്റെ സങ്കല്പത്തിലുള്ള ജൈവവൈവിധ്യ ഉദ്യാനം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും..
കാരുണ്യ പദ്ധതി
സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കാരുണ്യ' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്