സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
Banner.png
സ്പോർട്സ്

സ്ക്കൂൾ സ്പോർ‌ട്സ് ക്ലബ്ബ്

മുബഷീർ - കായികാദ്ധ്യാപകൻ

കായികാദ്ധ്യാപകൻ ശ്രീ.മുബഷീറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കായികമേള-2018 ചിത്രങ്ങൾ

സ്ക്കൂൾ സ്പോർ‌ട്സ്-2018 നീന്തൽ മത്സരം

സ്ക്കൂൾ സ്പോർ‌ട്സ്-2018 ന്റെ ഭാഗമായി നടന്ന സബ്ജില്ലാ,ജില്ലാ നീന്തൽ മത്സരത്തിൽ അരീക്കോട് സർക്കാർ സ്കൂൾ തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടി.കായികാദ്ധ്യാപകൻ ശ്രീ.മുബശ്ശിറായിരുന്നു പരിശീലകൻ.

സ്‌കൂളിലെ ഫുട്ബാൾ ടീം

Sports

ഫുട്‌ബോളിലെ മെക്കയെന്ന് അറിയപെട്ടിരുന്ന അരീക്കോട് കുറച്ചു വർഷങ്ങളായി ഫുട്‌ബോളിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല എന്നാൽ അരീക്കോടൻ ഫുട്‌ബോൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയാണെന്നുള്ളതിനു മുന്നറിയിപ്പാണ് അരീക്കോട് ജി എച്ച് എസ് സ്‌കൂൾ ടീമിന്റെ നേട്ടങ്ങൾ. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകക്കപ്പ് പ്രചരണാർത്ഥം കൊച്ചിയിൽ നടന്ന വി കെ സീതി മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് ഈ സർക്കാർ സ്‌കൂളിലെ ഫുട്ബാൾ ടീം കാഴ്ച്ചവെച്ചത്. അണ്ടർ 17 ഐ ലീഗിൽ കളിക്കുന്ന ടീമുൾപ്പെടെ സംസ്ഥാനത്തെ പതിനാറു ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഫൈനലിൽ ഫാക്ട് എറണാകുളത്തിനോട് ഒരുഗോളിന് പരാജയപെട്ടു റണ്ണർ അപ്പായെങ്കിലും അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത് സ്‌കൂളിലെ പൂർവവിദ്യാർഥിയായ സഫ് നീതാണ് ടീമിനെ പരിശീലിപ്പിച്ചത്

ബാസ്ക്കറ്റ് ബോൾ കോർട്ട്

സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്നു ബാസ്ക്കറ്റ് ബോൾ കോർട്ട്. അരീക്കോട് ഗ്രാമപഞ്ചായത്താണ് 30 X 20 വലുപ്പത്തിലുള്ള കോർട്ട് അനുവദിച്ചത്. അധ്യാപകരും കായിക പ്രേമികളായ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കു ചേർന്ന് ഉത്സവ പ്രതീതിയിലാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.നിർമാണത്തിലെ ഗുണമേന്മയുറപ്പു വരുത്താൻ പി.ടി.എ ആണ് ഇങ്ങനെ ഒരാശയ ത്തിന് രൂപം നൽകിയത്. കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം ഭക്ഷണം തയ്യാറാക്കാനും പി.ടി.എ മുന്നോട്ട് വന്നു. സി. സുബ്രഹമണ്യൻ, ടി.പി.പ്രദീപ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് ഏഴിന് പ്രവൃത്തികൾ അവസാനിക്കും വരെ വിദ്യാർത്ഥികൾ പങ്കാളികളായി.

സാബി വാക്ക - ട്രോഫി വിതരണം

സാബി വാക്ക - ട്രോഫി വിതരണം

ലോക കപ്പിനോടനുബന്ധിച്ചു നടത്തിയ സാബി വാക്ക ഇന്റർ ക്ലാസ് വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണം പൂർവ്വ അധ്യാപകനായ കേശവൻ മാസ്റ്റർ അധ്യാപക ദിന പ്രത്യേക പരിപാടിയിൽ സ്ക്കൂളിൽ വച്ചു വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേൻ, ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ

വാർത്ത-സ്വിമ്മിംഗിലെ സബ് ജില്ലാ ചാമ്പ്യൻമാർസ്വിമ്മിങ്ങിലെ ബെസ്റ്റ് സ്കൂൾ -ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്കൂൾ അരീക്കോട്
ജില്ലാ നീന്തൽ ചാമ്പ്യൻമാർ-2018
പെൺകുട്ടികളുടെ പോൾവോൾട്ടിൽ ജില്ലാ റെക്കാർഡ് തിരുത്തി പുതിയ റെക്കാഡ് കുറിച്ചനമ്മുടെ സ്കൂളിലെ-ജീഷ്മ '