എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൂഥറൻ കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ കീഴിലുള്ള ഒരു ലോവർപ്രൈമറി എയ്ഡഡ് സ്കൂൾ ആണ് എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ. ശക്തമായ പി.റ്റി.എ യുടെയും അധ്യാപകരുടേയും പ്രവർത്തനങ്ങളാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നല്ലവണ്ണം മുന്നോട്ട് പോകുന്നു.
| എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ | |
|---|---|
| വിലാസം | |
പുളിമൂട് കുളപ്പട പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 18 - 11 - 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | lmalpsuzhamalakal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42534 (സമേതം) |
| യുഡൈസ് കോഡ് | 32140600806 |
| വിക്കിഡാറ്റ | Q64036357 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 3 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 10 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന വി |
| പി.ടി.എ. പ്രസിഡണ്ട് | ശശാങ്കൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത് ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.തുടർന്നുവായിക്കാം
ഭൗതികസൗകര്യങ്ങൾ
റോഡിൻറെ വശത്തായി സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് എൽ. എം. എൽ. പി. എസ് ഉഴമലയ്ക്കൽ. സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിൽ എത്താൻ റാമ്പും റെയിലും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ക്ലാസ് , പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.കലാകായിക പരിശീലനം
2.പ്രവൃത്തിപരിചയ പരിശീലനം
3.ശാസ്ത്രമേള പരിശീലനം
4.ടാലെന്റ്റ് ലാബ്
മികവുകൾ
മുൻ സാരഥികൾ
- നാരായണൻ നായർ
- ജെ ജോൺസൻ
- ജെ ഡേവിഡ്
- പി സെബാസ്റ്റ്യൻ
- സി പൊന്നയ്യൻ
- പി സരോജിനി
- പ്രസന്നകുമാരി
- മറിയാമ്മ പി വൈ
- റോസ്‌മേരി
- ഷീജ എസ് വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ബാലൻ പണിക്കർ (മു൯ വാ൪ഡ് മെമ്പർ)
2.അഡ്വ ഷൗക്കത്ത് അലി (അഡ്വാക്കററ്)
3.പി മനോഹര൯ (അഡീഷണൽ സെക്രട്ടറി ,സെക്രട്ടറിയേറ്റ് )
4.സിന്ധു എസ് (വാർഡ് മെമ്പർ )
5.എ റഹീം (അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ )
6.വി. സദാനന്ദൻ (ജില്ലാ സപ്ലൈ ഓഫീസർ )
വഴികാട്ടി
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ