ഗവ. എൽ .പി. എസ്. കല്ലൂപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. G. S. Kallooppara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. കല്ലൂപ്പാറ
വിലാസം
കല്ലൂപ്പാറ

കല്ലൂപ്പാറ
,
കല്ലൂപ്പാറ പി.ഒ.
,
689583
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1807
വിവരങ്ങൾ
ഫോൺ0469 2677072
ഇമെയിൽglpskallooppara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37502 (സമേതം)
യുഡൈസ് കോഡ്32120700113
വിക്കിഡാറ്റQ87594350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ,4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനി പി മാത്യു
പി.ടി.എ. പ്രസിഡണ്ട്ബൈജി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന

ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി . 1807 ൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥാപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .യു പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി .

ഭൗതികസൗകര്യങ്ങൾ

എഴുപത്തിരണ്ട് സെന്റ് സ്ഥലത്താണ്

ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫിസ് മുറി ,പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്മുറികൾ ഉണ്ട്  .,COMPUTER LAB ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ്. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992-94 ശ്രീ പി കെ സുകുമാരൻ നായർ
1997-03 ശ്രീമതി മേരി തോമസ്
2004-15 ശ്രീമതി.ഷേർലി മാത്യു
2015-16 ശ്രീമതി സലീന ഷംസുദീൻ
2016-19 ശ്രീമതി സരസ്വതി കെ എൻ
2019-20 ശ്രീമതി .ഗീതാകുമാരി ടി വി
2021- ശ്രീമതി സുനി പി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ

ശ്രീ ഇ എൻ ഗോപാലകൃഷ്ണൻ-പാരമ്പര്യ വൈദ്യൻ  

ശ്രീ അപ്പുക്കുട്ടൻപിള്ള -പടയണികലാകാരൻ

ശ്രീ ശൈലേഷ് കല്ലൂപ്പാറ-പടയണികലാകാരൻ

ചിത്രശാല

ക്രിസ്തുമസ് ആഘോഷം

പുറംകണ്ണികൾ

ഫെയ്സ്‌ബുക്ക് :https://www.facebook.com/profile.php?id=100068976776165&mibextid=ZbWKw

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • മല്ലപ്പള്ളിയിൽ നിന്നും 8 കി.മി. അകലം.

L


School Map

അധ്യാപകദിനം
Map
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കല്ലൂപ്പാറ&oldid=2533803" എന്ന താളിൽനിന്ന് ശേഖരിച്ചത്