കൊറോണ ഭൂതം ലോകം മുഴുവൻ
ഓടിനടക്കുകയാണല്ലോ
അവരെപ്പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
അതാണു നല്ലത് നമ്മൾക്കെല്ലാം
വീട്ടിലിരിക്കാം ഒറ്റയ്ക്കായി...
അങ്ങും ഇങ്ങും ഓടിനടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പുപയോഗിച്ചെല്ലാ നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകില്ല