ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
| ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ് | |
|---|---|
| വിലാസം | |
കട്ടപ്പറമ്പ് 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 9847948510 |
| ഇമെയിൽ | glpskattapparambu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42402 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സന്ധ്യ.എസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്.1907ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കട്ടപ്പറമ്പ് നെന്മേനി വിളാകത്തുവീട്ടിൽ ശ്രീ.കൃഷ്ണൻ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി കട്ടപ്പറമ്പ് കരുപ്പുവിള വീട്ടിൽ കേശവനായിരുന്നു. ഇപ്പോഴത്തെ പ്രഥമാധ്യപികയായ ശ്രീമതി.സന്ധ്യ.എസ്.ഉൾപ്പെടെ നാല് അധ്യാപകരാണ് നിലവിലുള്ളത്.45 കുട്ടികളാണ് നിലവിലുള്ളത്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരു കിഡ്സ് പാർക്ക് തൻറെ മുത്തച്ഛനും അധ്യാപകനും ആയിരുന്ന ശ്രീ തെക്കതിൽ രാമൻപിള്ള മെമ്മോറിയൽ കിഡ്സ് പാർക്ക് ശ്രീ ആർ നന്ദകുമാർ സംഭാവന ചെയ്തു. വിശാലമായ പ്ലേ ഗ്രൗണ്ട് ഉണ്ട്. വിദ്യാലയത്തിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം മൂന്ന് പ്രൊജക്ടറും രണ്ട് ലാപ്ടോപ്പും രണ്ട് കമ്പ്യൂട്ടറുകളും ഉണ്ട്. നിലവിൽ പ്രൈവറ്റ് വാഹനമാണ് സ്കൂളിൽ ഉള്ളത്. ടോയ്ലറ്റുകൾ 3 എണ്ണവും യൂറിനൽ രണ്ട് എണ്ണവും ഉണ്ട്. സ്കൂളിലേക്ക് കസേരകൾ അലമാരകൾ എന്നിവ അഭ്യുദയകാംക്ഷികളും പഞ്ചായത്തും സംഭാവനയായി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് കുട്ടികൾക്കായി 20 കസേരകൾ ഓഫീസ് ആവശ്യത്തിനായി 20 കസേരകൾ പ്രീപ്രൈമറിക്കായി അലമാരയും സംഭാവനയായി നൽകിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയായ ശ്രീ പ്രസന്ന ബാബു,സാമിൽ, ടോൾ മുക്ക്, ഓഫീസിലേക്ക് ആയി തടി അലമാര സംഭാവനയായി നൽകിയിട്ടുണ്ട്.CWSN വിഭാഗത്തിലേക്ക് ഒരു സ്പെഷ്യൽ ടീച്ചർ ബി ആർ സി യിൽ നിന്നും നിയമിച്ചിട്ടുണ്ട്. ഫ്രിഡ്ജ്, കളി ഉപകരണങ്ങൾ, മൈക്ക്, ആംപ്ലിഫയർ, ഉപകരണങ്ങൾ ഇവയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| റസിയ എസ് എ | 2014 |
| അശോകൻ പി | 2016 |
| ബിന്ദു കെ | 2017 |
| ഗീതകുമാരി എസ് | 2019 |
| മനോജ് ബി കെ നായർ | 2019 |
| അമൃത സി മോഹൻ | 2019 |
| സന്ധ്യാ എസ് | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ - ആലങ്കോട് റോഡിൽ കടവിള ജംങ്ഷനിൽ നിന്നുളള റോഡ് മാർഗ്ഗം കട്ടപ്പറമ്പ് സ്‍കൂളിലെത്താം .