ജി.യു.പി.എസ്.മണിയാറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.മണിയാറ്റ് | |
---|---|
വിലാസം | |
മണിയാർ മണിയാർ.യു.പി.എസ് , പി.ഒ, മണിയാർ 691333 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | gupsmaniyattu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jayaprakash C |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മണിയാറിന്റെ മുഖച്ഛായ മാറ്റിയ വിദ്യാലയം പരിഷ്കൃത സമൂഹങ്ങളെ പരുവപ്പെടുത്തിയെടുക്കാൻ ചാലകശക്തിയാകുന്നത് അറിവാണ് എന്ന് മനുഷ്യചരിത്രം വിശകലനം ചെയ്യുന്ന ഏതൊരാൾക്കും വ്യക്തമാകും. നമ്മുടെ ശുഷ്കമായ പൂർവ്വകാലത്തിൽ നിന്നും സമ്പന്നമായ വർത്തമാന കാലത്തെ രൂപപ്പെടുത്താൻ വിദ്യയും വിദ്യാലയങ്ങളും വഹിച്ച പങ്ക് മണിയാർ ഗവൺമെന്റ് യുപി സ്കൂളിന്റെ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. അറിവ് സമൂഹ ത്തിന്റെ വിവിധ തലങ്ങളിൽ സൃഷ്ടിക്കുന്ന പുരോഗതി കഴിഞ്ഞ 75 വർഷത്തെ മണിയാറിന്റെ വികസനത്തിൽ പ്രകടമാണ്. 1948-ൽ തീർത്തും ഒറ്റപ്പെട്ട ഒരു കുഗ്രാമത്തിൽ ഒരു വിദ്യാലയം രൂപപ്പെടുത്തുകയും അത് നാടിന്റെ ദിശയെ മനുഷ്യ പുരോഗതിയുടെ ദിശയിലേക്ക് തിരിക്കുകയും ചെയ്തതിന്റെ വസ്തുനിഷ്ഠ അന്വേഷണമാണ് ഈ ചരിത്ര രചനയുടെ ലക്ഷ്യം 1945 - 47 കാലയളവിൽ മണിയാറിൽ രണ്ട് കുടി പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. പേഴുവിള വീട്ടിൽ എംമാധവനാശാന്റെ കുടിപ്പള്ളിക്കൂടവും പൊരിയ്ക്കൽ ഉണ്ണി അച്ചായന്റെ കുടിപ്പള്ളിക്കൂടവും. പക്ഷേ പട്ടിണിയും അടിസ്ഥാന സൗകര്യമില്ലായ്മയും കാരണം ഈ കുടി പള്ളിക്കൂടങ്ങളിൽ ആകെ കുട്ടികളുടെ ഒരു ശതമാനം പോലും എത്തിയിരുന്നില്ല എന്നതാണ് വസ്തുത. കരപ്രമാണിമാരിൽ ചിലർക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊിരിക്കുന്ന മാറ്റങ്ങളെ തങ്ങളുടെ ഗ്രാമത്തിലേക്കും എത്തിക്കണമെന്ന് ആഗ്രഹമുായി. കൂടിയാലോചനകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ നാട്ടിലെ സാധാരണക്കാരെല്ലാം പഠന സൗകര്യത്തിനായി ആഗ്രഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു. 1948 ൽ വേമ്പനാട്ട് സുബ്ബയ്യാപിള്ളയുടെ വീടിന്റെ സമീപമുള്ള കളിയിലിൽ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസുകൾ നടത്തുന്ന പള്ളിക്കൂടം എന്നായിരുന്നു വിളിച്ചിരുന്നത്. പലക കഷണങ്ങൾ തറയിൽ വിരിച്ച് അതിലിരുന്നാണ് പഠനം നടന്നിരുന്നത്. 1948 ജൂൺ 15നാണ് ഔപചാരികമായ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 48 ൽ തന്നെ ശ്രീ വേമ്പനാട്ട് വേലുപിള്ള തന്റെ പുരയിടത്തിൽ നിന്നും 50 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകി. എന്നാൽ അപ്പോഴും പഠനം പഴയതുപോലെയാണ് നടന്നത് .1949-ൽ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ ദിനാഘോഷം നമ്മുടെ സ്കൂളിൽ കൊണ്ടാടി. പക്ഷേ അന്ന് നമ്മുടെ പ്രദേശം തിരുവിതാ കാർ രാജ്യത്തിന്റെ ഭാഗമായിരുന്നു. ലിസ്റ്റ് നാടുവാഴ്ച അവസാനിക്കണമെന്നും രാജ്യത്തിന്റെ ഭാഗമാകണമെന്നുമുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇന്ത്യൻ സ്വാതന്ത്രദിന വാർഷികം ആഘോഷിക്കാൻ അന്നുള്ള മനുഷ്യരെ പ്രേരിപ്പിച്ചത്.
വേമ്പനാട്ട് വേലുപിള്ളയുടെ മകൾ പ്രഫുല്ല ദേവിയാണ് നമ്മുടെ സ്കൂളിലെ ആദ്യ വിദ്യാർത്ഥി. 1950ൽ വേമ്പനാട്ട് വേലുപിള്ള സംഭാവന ചെയ്ത തറയിൽ ഓലമേഞ്ഞ ഒരു കെട്ടിടം നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി നിർമ്മിച്ചു. അന്ന് പിഎംഎസ് (inspector of primary and middle school) ആയിരുന്ന പി എൻ ഗോപാലപിള്ളയുടെ സഹായങ്ങളോടുകൂടി ഒന്നുമുതൽ അഞ്ചു വരെ ക്ലാസുകൾ ഉള്ള ഒരു സ്കൂളായി നമ്മുടെ പള്ളിക്കൂടം വളർന്നു. 1953ൽ ഒരു കെട്ടിടത്തിനായി നമ്മൾ സമർപ്പിച്ച അപേക്ഷകൾ സർക്കാർ പരിഗണിച്ചു ഇതിനിടയിൽ നാം ഇന്ത്യൻ യൂണിയന്റെ ഭാഗമായി. അന്നത്തെ ഐപിഎംഎസ് ആയിരുന്ന കെ. കുട്ടൻപിള്ളയുടെ സേവനവും ഓർക്കേണ്ടതാണ്. കെ സുബ്ബയ്യ രുന്നു ആദ്യകാല അധ്യാപകർ. 1956-ൽ കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടി ഓലമേഞ്ഞ പ്രധാനകെട്ടിടം ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് കൊച്ചുകുഞ്ഞുപിള്ള സാർ ആയിരുന്നു. ഇതിന്റെ നിർമ്മാണത്തിൽ നാട്ടുകാരും വിദ്യാർത്ഥികളും പങ്കാളികളായി. 1956ൽ കേരളപ്പിറവിയോട് അനുബന്ധിച്ചാണ് നമ്മുടെ സ്കൂൾ നാടിന് സമർപ്പിക്കപ്പെട്ടത് ഈ നാട്ടിലെ കർഷകരും കർഷക തൊഴിലാളികളുമായ സാധാരണക്കാർക്ക് ആശയും ആവേശവും സൃഷ്ടിക്കാൻ ഇതിനായി . കൂടുതൽ കുട്ടികൾ സ്കൂൾ പ്രവേശനം നേടാൻ ആരംഭിച്ചു. 1957ലെ ഒന്നാം ഇഎംഎസ് ഗവൺമെൻറ് നടപ്പിലാക്കിയ കേരള വിദ്വാഭ്യാസ നിയമം നിലവിൽ വന്നതോടെ നമ്മുടെ വിദ്യാലയം പൂർണ നിലയിൽ ഗവൺമെൻറ് നിയന്ത്രണത്തിലായി. അധ്വാപകരുടെ സേവനവേതന വ്യവസ്ഥകൾ ഏകീകരിക്കപ്പെട്ടു. കെ. ഇ. ആർ കേരള വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വിൽ നമ്മുടെ സാം കുതിച്ചു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയും കാരണം 1980 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-58 കാലയളവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കേളക്കാവ്, തൊളിക്കോട്, ആരംപുന്ന എന്നിവിടങ്ങളിൽ മൂന്നു സ്കൂളുകൾ ആരംഭിച്ചു.ഈ സ്കൂളുകൾ വന്നതോടെ നമ്മുടെ സ്കൂളിലേക്ക് വരുമായിരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 1980ൽ ഏഴാം നടത്തുന്നതിന് താൽക്കാലിക അംഗീകാരം ലഭിച്ചു. അക്കാലത്ത് യുപിസ്കൂളിന് ഒന്നര ഏക്കർ സ്ഥലം വേണമായിരുന്നു. കെട്ടിടമായിരുന്നു മറ്റൊരു വെല്ലുവിളി എന്നാൽ വിദ്യാഭ്യാസ തൽപരരായ നാട്ടുകാർ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങൾ-2 ഓടിട്ട കെട്ടിടങ്ങൾ-1 ശുചിമുറികൾ-5 ജൈവവൈവിധ്യ ഉദ്യാനം-1
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ജി.യു.പി.എസ്.മണിയാറ്റ് / ]
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ അഞ്ചൽ റൂട്ടിൽ 2 കി. അകലെ തൊളിക്കോട് നിന്നും വിളക്കുപാറ റൂട്ടിൽ 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.