എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കുടവയറൻ

Schoolwiki സംരംഭത്തിൽ നിന്ന്
പൊണ്ണത്തടിയൻ കുടവയറൻ

ഒരിടത്തൊരിടത്ത് ഒരു പൊണ്ണത്തടിയനായ കുടവയറൻ ഉണ്ടായിരുന്നു. അവന്റെ പേര് കിട്ടു എന്നായിരുന്നു. കിട്ടു ഒരു തീറ്റക്കൊതിയൻ ആയിരുന്നു. എന്ത് എവിടന്ന് കിട്ടിയാലും അവൻ കൈ കഴുകാതെ കഴിക്കും. ദിവസേന കുളിക്കുകയോ പല്ലു തേയ്ക്കുകയോ ചെയ്യാറില്ല.നഖം വെട്ടാറില്ല. എന്ത് കിട്ടിയാലും പരിസരം നോക്കാതെ മൂക്കു മുട്ടെ തട്ടിവിടും. ഒരു ദിവസം രാത്രിയായപ്പോൾ പതിവുപോലെ അവൻ വയറു നിറയെ കഴിച്ചു. അർദ്ധരാത്രി ആയപ്പോൾ കിട്ടുവിനു കിടന്നുറങ്ങാൻ പറ്റുന്നില്ല….കിട്ടു നിലവിളിയായി.ആരു കേൾക്കാൻ? കിട്ടു എണീറ്റ് അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. അപ്പോൾ അവന്റെ അമ്മ ഓടി വന്ന് കാര്യം തിരക്കി. അമ്മ അവനെ ഡോക്ടറുടെ അടുത്തെത്തിച്ചു. കിട്ടുവിനെ പരിശോധിച്ച ഡോക്ടർ അന്തംവിട്ടു പോയി. ഡോക്ടർ പറഞ്ഞു; “കിട്ടുവിന്റെ ഹൃദയവും വൃക്കയും കരളുമെല്ലാം താമസിയാതെ പണിമുടക്കിലാകും. ആയതിനാൽ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അമിതാഹാരവും പൊണ്ണത്തടിയും കുറയ്ക്കണം. വ്യക്തിശുചിത്വം പാലിക്കണം. എല്ലാദിവസവും കുളിക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടണം.” ഡോക്ടറുടെ വാക്കുകൾ കിട്ടു അനുസരിക്കാൻ തുടങ്ങി. അവൻ വണ്ണം കുറഞ്ഞ് സാധാരണ മനുഷ്യനായി. അവന്റെ അസുഖങ്ങൾ മാറുകയും ചെയ്തു.

ഗുണപാഠം: അമിതാഹാരവും ശുചിത്വമില്ലായ്മയും ആപത്ത്.

അലൻ.എസ്.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ