എൽ പി എസ്സ് കോവിലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1266 ൽ സിഥാപിതമായി.

എൽ പി എസ്സ് കോവിലൂർ
വിലാസം
എൽ പി എസ് കോവില്ലൂർ
,
കുടപ്പനമൂട്. പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0471 2248826
ഇമെയിൽlpskovilloor@gmsil.com
കോഡുകൾ
സ്കൂൾ കോഡ്44525 (സമേതം)
യുഡൈസ് കോഡ്32140900403
വിക്കിഡാറ്റQ64035403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അമ്പൂരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ എസ്
പി.ടി.എ. പ്രസിഡണ്ട്സർഗം ജോയൻ അമ്പൂരി
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  1950-60 കാലഘട്ടത്തിൽ വിദ്യാഭ്യാസആരോഗ്യരംഗം മെച്ചമല്ലാതിരുന്ന ഒരു മലയോര ഗ്രാമമായിരുന്നു കോവില്ലൂർ. 1949 കാലഘട്ടത്തിൽ കോട്ടയത്ത് നിന്നും കുടിയേറിയ ടി .ടി .വർക്കിയുടെ വസ്തുവിൽ മൺചുവരുള്ള ചെറിയ ഷെഡിൽ ടി.ജെ എബ്രഹാം ,എൻ.എം ജോസഫ് എന്നിവർ ട്യൂഷൻ എടുത്തു വന്നിരുന്നു. ഈ ട്യൂഷൻ സെന്ററിനെ സ്കൂളാക്കി മാറ്റണമെന്നുള്ള വർക്കിയുടെ അഭ്യർത്ഥന മാനിച്ച്, ബാലരാമപുരം സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ജി .വേദനായകം തൽസ്ഥാനം രാജിവെച്ചു ഷെഡ്ഡും സ്ഥലവും വിലയാധാരമായി എടുക്കുകയും സ്കൂളിന്റെ അംഗീകാരത്തിനായി നിരന്തരമായി ശ്രമിച്ച് 1960 ജൂലൈ 27 നു അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ശ്രീ ജി.വേദനായകം ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ.

പ്രമാണം:-20220621-WA0028.jpg

ഭൗതിക സൗകര്യങ്ങൾ

2012-13ൽ ബഹു. പാറശ്ശാല എം.എൽ.എ ശ്രീ എ.റ്റി ജോർജിൻ്റെ ആസ്തി വികസന ഫണ്ട് - 1 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ ചെയ്‌തു.

ബഹു.പാറശ്ശാല എം.എൽ.എ ശ്രീ.സി.കെ ഹരീന്ദ്രൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ലഭിച്ച 4,70,000 രൂപ ഉപയോഗിച്ച് പാചകപ്പുരയും സ്റ്റോർ റൂമും ചെയ്തു.

കണ്ണന്നൂർ വാർഡ് മെമ്പർ ശ്രീമതി. കുമാരി ഷീബയുടെ വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപയുടെ ടോയ്ലറ്റ് പണിതു.

2023-24 ൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അമ്പിളി ടി. പുത്തൂരിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ടോയ്ലറ്റ് സമുച്ചയം പണിതു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രമാണം:FB IMG 1710162851525.jpg
    ലഹരിക്കെതിരെ വിദ്യാർഥികൾ കൈകോർത്ത്
    സ്കൗട്ട് കബ് യൂണിറ്റ്
  • A to Z മൈ ഇംഗ്ലീഷ് ഡിക്ഷണറി
  • GK ബംബർ ക്വിസ്
  • ദിനാഘോഷങ്ങൾ
  • പ്രമാണം:FB IMG 1710164626242..jpg
    തൂവാല വിപ്ലവം
    പ്രമാണം:FB IMG 1709518805770.jpg
    ഫ്ളവേഴ്സ് ഡേ
    തനത് പ്രവർത്തനങ്ങൾ - ഫ്ളവേഴ്സ് ഡേ, ഫ്രൂട്ട്സ് ഡേ, വെജിറ്റബിൾസ് ഡേ, റ്റീ ഡേ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • ഗ്രാൻ്റ്മാസ്റ്റർ മെമ്മറി ടെസ്റ്റ്
  • ബട്ടർഫ്ലൈ കളറിംഗ് മത്സരം
  • ഡാൻസ് ക്ലാസ്
  • കമ്പ്യൂട്ടർ ക്ലാസ്
  • സ്വീറ്റ് ഇംഗ്ലീഷ്
  • ക്ലാസ് പത്രം
  • മാഗസിൻ പ്രകാശനം
  • വിവിധ ക്ലബ്ബുകൾ

മാനേജ്‌മെന്റ്

1960 മുതൽ 2008 വരെ ശ്രീ.ജി വേദനായകം മാനേജർ ആയിരിക്കുകയും 2008 മുതൽ മക്കളായ അഡ്വ. വി.ജെ സ്റ്റീഫൻസൺ, ശ്രീ .വി .ജെ വിൽഫ്രഡ്സൺ, ശ്രീ .വി .ജെ സെബാസ്റ്റ്യൻ എന്നിവർ 3 വർഷം വീതം മാനേജരായി തുടർന്ന് വരുന്ന ഒരു സിംഗിൾ മാനേജൻ്റ്മെൻ്റ് വിദ്യാലയമാണ് എൽ.പി.എസ് കോവില്ലൂർ.

മുൻസാരഥികൾ

ക്രമനമ്പർ പേര്  കാലഘട്ടം
1 സി. തങ്കം 01-06-1960- 01-01-1965
2 എം. ജോസഫ് 01-01-1965- 31-03-1990
3 റ്റി.ജെ എബ്രഹാം 31-03-1990- 30-06-1994
4 ഡി. ചെല്ലക്കുട്ടൻ 01-07-1994- 31-03-1997
5 കെ.എസ് അനിൽകുമാർ 01-04-1997-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്  പ്രവർത്തന മേഖല
1 സി.കെ ഹരീന്ദ്രൻ ബഹു.പാറശ്ശാല എം.എൽ.എ
2 ഡോ.ലൗലി രാജൻ ഡോക്ടർ ,സകോട്ട്ലൻ്റ്
3 ബിജു എബ്രഹാം കമ്പ്യൂട്ടർ എഞ്ചിനിയർ, കാനഡ
4 അന്നമ്മ ജോർജ് അധ്യാപിക, എൽ.പി.എസ് കോവില്ലൂർ
5 ഡോ.അഭിലാഷ് ഡോക്ടർ, ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം
6 ഡോ.ആൻസി ഡോക്ടർ, ഗവ. ഹോമിയോ ആശുപത്രി, കുന്നത്തുകാൽ
7 ജിജോ ജോസഫ് എഞ്ചിനിയർ
8 രാഹുൽ നേവി ഓഫീസർ
9 ജിനീഷ് എസ്.ബി.ഐ കുടപ്പനമൂട്
10 വിഷ്ണു ശ്രീറാം അധ്യാപകൻ, ഇംഗ്ലീഷ് എഴുത്തുകാരൻ (DEJAVU )

അംഗീകാരങ്ങൾ

  • 2018-19 പാറശ്ശാല സബ്ജില്ല കലോത്സവം ഓവറോൾ കിരീടം
  • 2022-23 അറബിക് കലോത്സവം ഓവറോൾ കിരീടം
  • 2022-23 LSS സ്കോളർഷിപ്പ് 3 പേർക്ക്
  • 2023 മാർച്ച് SSLC 4 പേർക്ക് full A+ ,2 പേർക്ക് 9 A+, 2 പേർക്ക് 8 A+
  • പഞ്ചായത്ത് തല ക്വിസ് മത്സരം ഒന്നാം സ്ഥാനം
  • 2023-24 സബ് ജില്ല കലോത്സവം മികച്ച വിജയം
  • 2023-24 സബ് ജില്ല സ്പോർട്ട്സ് മത്സരം മികച്ച വിജയം

വഴികാട്ടി

  • തിരുവനന്തപുരം ------> നെയ്യാറ്റിൻകര ------> വെള്ളറട -------> കുടപ്പനമൂട് ----------> കണ്ണന്നൂർ (എൽ.പി.എസ് കോവില്ലൂർ)
  • പാറശ്ശാല--------->വെള്ളറട -------> കുടപ്പനമൂട് ----------> കണ്ണന്നൂർ (എൽ.പി.എസ് കോവില്ലൂർ)
  • അമ്പൂരി ----------> കുട്ടപ്പൂ ----------> ചപ്പാത്ത് ----------> എൽ.പി.എസ് കോവില്ലൂർ
  • നെടുമങ്ങാട് -----> കള്ളിക്കാട് --------> വാഴിച്ചൽ------> കുടപ്പനമൂട് -------->കണ്ണന്നൂർ


Map
"https://schoolwiki.in/index.php?title=എൽ_പി_എസ്സ്_കോവിലൂർ&oldid=2536411" എന്ന താളിൽനിന്ന് ശേഖരിച്ചത്