കൊറോണ പഠിപ്പിച്ച പാഠം
ചൈന യിൽ ജന്മം കൊണ്ട മഹാമാരി കോവിഡ്,
ജീവനും ജീവിതവും താളം പിഴച്ചു
നഗരങ്ങളെപോലും നിശ്ചലമാക്കി .
ലോകത്തിൻ ചലനം നിയന്ത്രിതമാക്കി ,
ആതുരാലയങ്ങൾ ആരാധനാലയങ്ങളായി .
എങ്കിലും നീ പഠിപ്പിച്ച പാഠങ്ങൾ ..
എന്നെന്നും ലോകത്തിൻ നന്മയ്ക്കു വഴികാട്ടി .
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ,
ഫാസ്റ്റഫുഡില്ല ആർഭാടമില്ല അമിത ചെലവില്ല ,
ലാളിത്യം എന്തിനുമേതിനും .
ധൂർത്തില്ല ലഹരിയില്ല ,അപകടങ്ങളില്ല അനീതിയും ,
ചക്കയും മാങ്ങയും ഇലകളും വിശിഷ്ട ഭോജ്യം .
ആടി തിമിർത്ത ജീവിതങ്ങൾക് അണയാത്ത പാഠമാകുന്നു കോവിഡ്.