ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷകൻ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷകൻ...

ഒരു അധ്യയന വർഷാരംഭം അന്ന് അപ്പു നേരത്തെ എഴുന്നേറ്റു . അവൻ പുതിയ സ്കൂളിലേക്ക് പോകാനായി തയ്യാറെടു ത്തു. അമ്മ അവനെ അടുത്തേക്ക് വിളിച്ചു മോനെ നീ ഇനി 8-ൽ ആണ്.നന്നായി പരിശ്രമിക്കണം. എങ്കിൽ വിജയിക്കും.ഇനി നീ ഇങ്ങനെ ചുറ്റിനടക്കരുത്. അവൻ തലയാട്ടി.സന്തോഷത്തോടെ അവന്റെ പുതിയ സ്കൂളിലേക്ക് പോയി. അവൻ ക്ലാസ്സിലേക്ക് കയറി. അവൻ എല്ലാവരെയും പരിചയപെട്ടു. അധ്യാപിക ക്ലാസ്സിലേക്ക് പ്രവേശിച്ചു. അപ്പുവിന് അധ്യാപികയും കുട്ടുകാരെയും എല്ലാവരെയും ഇഷ്ടപ്പെട്ടു. അവൻ അന്ന് രാത്രി അവന്റെ അമ്മയോട് പറഞ്ഞു. പട്ടണത്തെക്കാൾ എന്തുകൊണ്ടുംമനോഹരായ സ്ഥലമാണിത്.അവന്റെ അമ്മയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി.പട്ടണത്തിൽ ട്രാഫിക്ഉദ്യോഗസ്ഥനായിരുന്നഅവൻറെഅച്ഛനെക്കുറിച്ചോർമ്മിച്ചു.അദ്ദേഹത്തിൻറെആഗ്രഹമായിരുന്നുഗ്രാമത്തിലൊരുവീട്.കടുത്ത ശ്വാസകോശരോഗംമൂലം അപ്പുവിൻറെഅച്ഛൻ മരണപ്പെട്ടു.പുകയുംപൊടിയുംനിറഞ്ഞമനംമടുപ്പിക്കുന്നആപട്ടണത്തിലെഅന്തരീക്ഷം.. യൊക്കെ ആലോചിച്ച് എപ്പോഴോഉറങ്ങി. ടീച്ചർ അന്ന്ഒരു ചോദ്യവുമായാണ് എത്തിയത് . ഓരോരുത്തർക്കും വലുതാകുമ്പോൾ ആരാവണം എന്നതാണ്ചോദ്യം. ഓരോരുത്തരായി പറഞ്ഞുതുടങ്ങി ഡോക്ടർ, എൻജിനീയർ, ടീച്ചർ എന്നിങ്ങനെപോകുന്നു അവ. പക്ഷേ അപ്പു മാത്രംവ്യത്യസ്തമായിപ്പറഞ്ഞു.എനിക്ക് വലുതാകുമ്പോൾ പ്രകൃതിസംരക്ഷകൻ ആകണം.ഈലോകം മുഴുവൻ ചെടികളും വൃക്ഷങ്ങളും കൊണ്ട് നിറയ്‌ക്കണം.പൂക്കളുടെ സുഗന്ധം എല്ലായിടത്തും പരക്കണം .പൂമ്പാറ്റകളും ചിത്രശലഭങ്ങളുംകിളികളും എല്ലാജീവികളുംസന്തോഷത്തോടെ കഴിയുന്ന ഒരുലോകം.അതിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാളാകണം.അന്തരീക്ഷമലിനീകരണം ഇല്ലാതാക്കണം.അപ്പുപറഞ്ഞുനിർത്തി. എല്ലാപേരുംആർത്തുചിരിച്ചു. ടീച്ചർ എല്ലാവരെയും ഒന്നുനോക്കി. 'ഡോക്ടർ എൻജിനീയർ, ടീച്ചർ ഇവരൊക്കെആകാനാണ് എല്ലാവരുംആഗ്രഹിക്കുന്നത് .എന്നാൽഅപ്പുവിൻറെ ആഗ്രഹം എത്ര മഹനീയമാണ്. നമ്മുടെ പ്രകൃതിയെസ്നേഹിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ.എത്ര ഉദാത്തമായ ചിന്തയാണ് അവൻറേത് . ആളുകൾ മരം വെട്ടുന്ന, കുന്നുകൾഇടിച്ചുനിരത്തുന്ന ,പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന, ഫാക്ടറിയിൽനിന്ന് പുകയും മലിനജലവുംമറ്റുമാലിന്യങ്ങളുംപുറത്തേക്ക് ഒഴുക്കുന്നഈലോകത്ത് അതിനെ എതിർക്കാൻ ഭൂമിയെസംരക്ഷിക്കാൻഅതാണ്അവൻആഗ്രഹിക്കുന്നത് . അധ്യാപിക പറഞ്ഞുനിർത്തി.അവനെ നാംഅഭിനന്ദിക്കണ്ടേ?കുട്ടികളെല്ലാം എണീറ്റുനിന്ന എണീറ്റുനിന്ന് കൈ കൊട്ടി.അപ്പുപറഞ്ഞു.'നമ്മുടെ പ്രകൃതി നമ്മെ സംര്ക്ഷിക്കുമ്പോൾ നാം എന്താണ് ചെയ്യുന്നത് ?മനുഷ്യർ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ? ഓഖി , നിപ്പ, പ്രളയം എന്നിങ്ങനെഎന്തെല്ലാം താക്കീതുകൾ നമുക്ക് ലഭിച്ചു.ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.അതുകൊണ്ടുതന്നെ ഞാൻ ഒരു പ്രകൃതിസംരക്ഷകൻ ആയിമാറും.ഞങ്ങളും പ്രകൃതിയെസംരക്ഷിക്കും.എല്ലാകുട്ടികളും വിളിച്ചുപറഞ്ഞു.ഈകുഞ്ഞുങ്ങളുടെ കരങ്ങളിൽ ഭൂമി സുരക്ഷിതയായിരിക്കും.അധ്യാപിക ചിന്തിച്ചു ..

ആർച്ച
7E ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ