ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ സൂക്ഷിക്കുക;മറ്റു പകർച്ച വ്യാധികളെയും
കൊറോണയെ സൂക്ഷിക്കുക;മറ്റു പകർച്ച വ്യാധികളെയും
ലോകത്തെ ഒരു മഹാമാരി കീഴടക്കിയിരിക്കുകയാണ്.കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ വൈറസ് ഒട്ടേറെ ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ ഭീകര സാഹചര്യത്തെ മറികടക്കാൻ നല്ല മാർഗങ്ങളിലൊന്ന് പരിസര ശുചിത്വമാണ്. പരിസരം സംരക്ഷിക്കേണ്ടതും വൃത്തിയാക്കേണ്ടതും നമ്മുടെ കടമയാണ്. ആഴ്ചയിൽ ഒരുദിവസമെങ്കിലും ശുചിത്വ ദിവസമായിഗണിച്ച് നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കി സൂക്ഷിക്കാം.ഇതോടൊപ്പം ശാരീരികവൃത്തിയും കൈക്കൊളേളണ്ടതാണ്. ഇപ്പോൾ വേനൽ മഴയുടെ കാലമാണ്. ഈ കാലത്ത് കൊതുകുകൾ കൂടുതൽ മുട്ടയിടും. അത് നാം തടയേണ്ടതാണ്. ഇല്ലെങ്കിൽ ഒരു മഹാമാരിക്ക് പിന്നാലെ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കൂടി നാം അടിമകളാവും.ഇതിൽ നിന്നെല്ലാം നമുക്ക് കരകയറാൻ ഉള്ള ഒരു ഉപാധിയാണ് പരിസര ശുചിത്വം.അത് നാം പാലിക്കേണ്ടതുമായ ഒന്നാണ്. പരിസര ശുചിത്വം ഉണ്ടെങ്കിൽ നാം ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല. വീടും പരിസരവും വൃത്തിയോടെയും അതിന്റെ മഹിമയിലും സംരക്ഷിച്ചുകൊള്ളാം എന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം