ജി എൽ പി എസ് (ജി. എച്ച്. എസ്) കൊടുങ്ങല്ലൂർ
(23406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് എൽ. പി. വിദ്യാലയം
ജി എൽ പി എസ് (ജി. എച്ച്. എസ്) കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 9947957813 |
ഇമെയിൽ | lpsghskodungallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23406 (സമേതം) |
യുഡൈസ് കോഡ് | 32070601406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാദേവി സി |
പി.ടി.എ. പ്രസിഡണ്ട് | chinju shajan |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഹരിദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പൗരാണിക ഭാരതത്തിലെ സുവർണ്ണ കവാടമായി അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാനവും നിർണ്ണായകവുമായ പങ്കു വഹിച്ച സ്ഥാപനമാണ് ഗവ: ലോവർ പ്രൈമറി സ്കൂൾ കൊടുങ്ങല്ലൂർ . കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസ ചരിത്രം ഇതുവരെ എഴുതപ്പെട്ടിട്ടില്ല. വിദ്യാലയത്തിന്റെ ചരിത്രം, നാടിന്റെ ചരിത്രം തന്നെയാണ്. ഏകദേശം 100 വർഷം മുമ്പ് കൊച്ചി രാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഈ സ്കൂൾ ഓല മേഞ്ഞ ഒരു ഷെഡ്ഡായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും വിവേചനത്തിന്റെ ഒളിയമ്പുകൾ ഭയന്നിട്ടാകണം ഹരിജനങ്ങൾ അധ്യയനത്തിനെത്തിയിരുന്നില്ല. 70 വർഷം മുമ്പ് അമ്പലം വക സത്രം ഹാളിലാണ് അധ്യയനം നടത്തിയിരുന്നത്. ഫീസ് ഈടാക്കിയിരുന്നു. പ്രാഥമിക ഭാഷ ഇംഗ്ലീഷ് ആയിരുന്നതിനാൽ ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല എങ്കിലും സമീപപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ധാരാളം കുട്ടികൾ വളരെ ദൂരെ നിന്നും നടന്നു വന്നും ബന്ധുവീടുകളിൽ നിന്നും ഈ വിദ്യാലയത്തിലെത്തി പഠനം നടത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾഒരു ഏക്കർ 74 1/ 2 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തു ഹൈ സ്കൂളിനോടൊപ്പം ചേർന്ന് ആണ് ഈ LP വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി