കോവിടെന്ന മഹാവ്യാധി
ലോകമാകെ വിഴുങ്ങിടുമ്പോൾ
പേടിവേണ്ട നമുക്കിന്നു
ജാഗ്രത നാം പാലിക്കേണം
ഒത്തുചേർന്നു പോരാടിടാം
കൊറോണ എന്ന ഭീകരനെ
കൈകൾ നന്നായ് കഴുകിടേണം
മുഖം നമ്മൾ മറച്ചിടേണം
ശാരീരിക അകലമെന്നത്
ഒരു മീറ്റർ ആയിടേണം
ഒത്തുകൂടൽ ചെയ്തു നമ്മൾ
കോവിഡിനെ ക്ഷണിച്ചിടേണ്ട
ഒത്തു ചേർന്ന് പോരാടി
കോവിഡിനെ തുരത്തീടാം