ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കോവിടെന്ന മഹാവ്യാധി

കോവിടെന്ന മഹാവ്യാധി

കോവിടെന്ന മഹാവ്യാധി
ലോകമാകെ വിഴുങ്ങിടുമ്പോൾ
പേടിവേണ്ട നമുക്കിന്നു
ജാഗ്രത നാം പാലിക്കേണം
ഒത്തുചേർന്നു പോരാടിടാം
കൊറോണ എന്ന ഭീകരനെ
കൈകൾ നന്നായ് കഴുകിടേണം
മുഖം നമ്മൾ മറച്ചിടേണം
ശാരീരിക അകലമെന്നത്
ഒരു മീറ്റർ ആയിടേണം
ഒത്തുകൂടൽ ചെയ്തു നമ്മൾ
കോവിഡിനെ ക്ഷണിച്ചിടേണ്ട
ഒത്തു ചേർന്ന് പോരാടി
കോവിഡിനെ തുരത്തീടാം
 

ആദിത്യ
8e ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത