Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ കിരണങ്ങൾ
ലിനി പതിവുപോലെ തന്റെ കിടക്കയിൽ നിന്ന് എണീറ്റു. സമയം അഞ്ചര ആകുന്നതേയുള്ളൂ.
എത്ര ആഴ്ചകൾക്കു ശേഷമാണ് സ്വന്തം വീട്ടിൽ കിടക്കാനായത് . അവൾ എഴുന്നേറ്റ് കണ്ണാടിയിലേക്ക്
നോക്കി. താൻ എത്ര ക്രീം ഉപയോഗിച്ചാലും വരാത്തത്ര സൗന്ദര്യം തന്റെ മുഖത്ത്പ്രകാശിക്കുന്നുവോ?
തന്റെ മുടിയിഴകളിൽ എന്തെന്നില്ലാത്ത മൃദുലത! കണ്ണുകൾ കൂടുതൽ തിളങ്ങുന്നതായ് തോന്നി. അവൾ
അത്ഭുതത്തോടെ മറ്റൊരു തന്നെ നോക്കി നിന്നു.അവിടെ ഓർമ്മകൾ മിന്നിത്തുടങ്ങി. അവൾ
അതിലേക്ക് ആനയിക്കപ്പെട്ടു. എന്തെല്ലാം സംഭവങ്ങൾ! ആശുപത്രിയിലേക്ക് രോഗികളുമായി
എത്തുന്ന ആംബുലൻസുകളുടെ ശബ്ദം ഞെട്ടൽ ഉളവാക്കുന്നു. രോഗികളുടെ കുടുംബാംഗങ്ങളുടെ
പൊട്ടിക്കരച്ചിൽ ചെവികളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു. രോഗികളുടെ " താൻ രക്ഷപ്പെടുമോ
ഡോക്ടറേ?" എന്ന നിസസ്സഹായമായ ചോദ്യങ്ങൾ. ഏകാന്തവാസം അനുഷ്ടിക്കുന്നവരെ
സ്വാന്തനപ്പെടുത്താൻ പെടുന്ന പാട് . ഓരോ രോഗിയും അസുഖം ഭേദമായി തിരിച്ചു പോകുമ്പോൾ
അവർ നൽകുന്ന നന്ദിസൂചകമായ നോട്ടം. എല്ലാത്തിനും മദ്ധ്യേ കോവിഡ് - 19.. അവൾ
ജാലകത്തിനരികെ പോയിരുന്നു. മക്കളായ ജോണും അന്നയും വേറെ മുറിയിലാണ് . രണ്ടു വയസ്സുകാരി
അന്ന അമ്മയെ വിട്ടുപിരിയാൻ പറ്റാത്ത സ്വഭാവക്കാരിയാണ് . എന്നാൽ അവൾ തന്നിൽ നിന്ന്
അകന്നു നിൽക്കാൻ ശീലിച്ചിരിക്കുന്നു.ആഗ്രഹിച്ചു നേടിയതാണ് പേരിനു മുന്നിൽ' ഡോക്ടർ' എന്ന
പദവി. "ഓ ഡോക്ടറല്ലേ വലിയ പണിയൊന്നും ഉണ്ടാകില്ല' " എന്ന വിവരം കെട്ട ചോദ്യങ്ങൾക്ക്
മുന്നിൽ ഈ ദിനങ്ങൾ അല്ലാതെ വേറൊരുത്തരം തനിക്ക് ചൂണ്ടിക്കാണിക്കാനില്ല. ലിനി ജനാലയിലൂടെ
പുറത്തേക്ക് നോക്കി. ഒരു വീടിനും ജീവൻ വച്ചിട്ടില്ല. സാധാരണ ഈ സമയങ്ങളിലെ
കോലാഹലങ്ങൾ കേട്ടാണ് അവൾ എണീക്കാറ് . പക്ഷെ ഇപ്പോൾ എല്ലാവരും ഉറക്കത്തിലാണ് . താൻ
ഉണർന്നും.ആറരയാകാറായി. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത് . ഈ ദുരിതവും കടന്നു
പോകും.അവൾ മനസ്സിൽ ആശ്വസിച്ചു. ഒരു കാലത്ത് തന്റെ മോഹമായ,ആ വെള്ള കോട്ടിലേക്ക്
അവൾ നോക്കി. ഒരു ദീർഘനിശ്വാസം അവളിൽ നിന്നുയർന്നു. അവൾ പുറത്തേക്ക്
നോക്കി.പ്രഭാതകിരണങ്ങൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങി. അന്ധകാരത്തെ തള്ളിമാറ്റി തിളങ്ങിയ
പ്രകാശത്തിന്റെ വരവ് കണ്ടപ്പോൾ ഒരു ശുഭ പ്രതീക്ഷ മനസ്സിൽ ഓടിയെത്തി.അവൾ
ആശുപ്രത്രിയിലേക്ക് പോകുവാൻ ധൃതിയിൽ തയ്യാറെടുത്തു. അപ്പോ ഴും പ്രതീക്ഷയുടെ സൂചകമായ
പ്രകാശം ഭൂമിയിൽ പരന്നു കിടന്നിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|