സെന്റ് മേരീസ് ഇഎംഎസ് മരഞ്ചാട്ടി

(47356 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മര‍ഞ്ചാട്ടി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ സിഥാപിതമായി.

സെന്റ് മേരീസ് ഇഎംഎസ് മരഞ്ചാട്ടി
വിലാസം
മരഞ്ചാട്ടി

കൂമ്പാറ
,
673604
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽhmsmemschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ജെ ബേബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ

ചരിത്രം

മരഞ്ചാട്ടി സെൻറ് മേരിസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മരഞ്ചാട്ടിയിൽ സ്‌ഥിതി ചെയ്യുന്നു. 1984 ൽ സ്‌ഥാപിതമായ സ്കൂളിൽ എൽ. കെ. ജി. മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിച്ചുവരുന്നു. 2015 ൽ എൽ പി വിഭാഗത്തിന് അംഗീകാരം ലഭിച്ചു. തുടർന്ന് അഞ്ചാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ അംഗീകാരമില്ലാതെ പ്രവർത്തിച്ചു വരുന്നു. കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ മലയോര കുടിയേറ്റ മേഖലയിൽ 1984 മുതൽ പ്രവർത്തിച്ചുവരുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ മേഖലയിലുള്ള ആദിവാസി കോളനികളിലെ ഏറ്റവും അടുത്ത ആശ്രയകേന്ദ്രവുമാണിത്.

ഭൗതികസൗകരൃങ്ങൾ

രണ്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ് റൂമുകളുണ്ട്. മൂന്ന് കംപ്യൂട്ടറുകളോട് കൂടിയ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഉണ്ട്.

മികവുകൾ

ഡി സി എൽ സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുത്ത് ഉന്നതവിജയം നേടിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ നടത്തിയ താലൂക്കുതല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു.

ദിനാചരണങ്ങൾ

ഹിരോഷിമ, നാഗസാക്കി ദിനം സ്വാതന്ത്രദിനം ശിശുദിനം അദ്ധ്യാപകദിനം പരിസ്ഥിതിദിനം എന്നിവ വിവിധ പരിപാടികളോടുകൂടി ആചരിച്ചു.

അദ്ധ്യാപകർ

പ്രധാനാദ്ധ്യാപകൻ : കെ ജെ ബേബി, ഷാന്റി തോമസ്, നിഷ ജോണി, ദീപ്തി മാത്യു, ജെസ്സി തോമസ്, ആൻസി സെബാസ്റ്റ്യൻ, ലിസി ജോസഫ്, മരിയ മാത്യു, സി. റാണി തെരേസ്, ടെസ്സി മാത്യു, അനു ജോണി, ലാജി എൻ സി, സിൽവി ജോർജ്,

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു.

ഗണിത ക്ളബ്

മൂന്ന് നാല് ക്ലാസ്സുകളിൽ ഗണിത ക്വിസ് സഘടിപ്പിച്ചു.

സാമൂഹൃശാസ്ത്ര ക്ളബ്

പഴയ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.

വഴികാട്ടി