വൈറസ് ആണേ വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
വീടിനു പുറത്തെ ചുറ്റുപാടിൽ
മാസ്കു ധരിക്കാൻ മറന്നിടേണ്ട
നിത്യവും നന്നായ് കുളിച്ചിടേണം
വീടിനുള്ളിലിരുന്നിടേണം
നല്ല കുട്ടികളായ് കളിച്ചിടേണം
നല്ല കുട്ടികളായ് പഠിച്ചീടേണം
തകർന്നിടില്ല നാം , ഭയന്നിടില്ല നാം
കൈകൾ കോർത്തെന്നുമൊറ്റക്കെട്ടായ്
ചെറുത്തു നിന്നീടും കൊറോണയെ
നാടും വീടും വൃത്തിയോടെ
കാത്തു പാലിക്കണം മടിച്ചിടാതെ
വൈറസിൽ നിന്നും രക്ഷ നേടാൻ
ഇവ മാത്രമാണേക വഴിയോർക്കുവിൻ...