സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഏകവഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഏകവഴി

വൈറസ് ആണേ വൈറസ്
കൊറോണയെന്നൊരു വൈറസ്‌
വരാതെ നോക്കേണം കൂട്ടരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
വീടിനു പുറത്തെ ചുറ്റുപാടിൽ
മാസ്കു ധരിക്കാൻ മറന്നിടേണ്ട
നിത്യവും നന്നായ് കുളിച്ചിടേണം
വീടിനുള്ളിലിരുന്നിടേണം
നല്ല കുട്ടികളായ് കളിച്ചിടേണം
നല്ല കുട്ടികളായ് പഠിച്ചീടേണം
തകർന്നിടില്ല നാം , ഭയന്നിടില്ല നാം
കൈകൾ കോർത്തെന്നുമൊറ്റക്കെട്ടായ്
ചെറുത്തു നിന്നീടും കൊറോണയെ
നാടും വീടും വൃത്തിയോടെ
കാത്തു പാലിക്കണം മടിച്ചിടാതെ
വൈറസിൽ നിന്നും രക്ഷ നേടാൻ
ഇവ മാത്രമാണേക വഴിയോർക്കുവിൻ...

ആഷ്ലി.എ
4 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത