സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം/സഹായ ഹസ്തം - മുൻവർഷത്തെ പ്രവർത്തനങ്ങൾ
ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം
![](/images/thumb/6/6e/Okhi_43065.jpg/300px-Okhi_43065.jpg)
ഓഖി ദുരിതാശ്വാസ പ്രവ൪തതനങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പൂന്തുറ പള്ളിയങ്കണം വരെ മൗനജാഥ സംഘടിപ്പിക്കുകയും പള്ളിയങ്കണത്തിൽ വച്ചുള്ള പ്രാർഥനയ്ക്കുശേഷം അവിടെനിന്നു ചെറു സംഘങ്ങളായി ഉറ്റവ൪ നഷ്ടപ്പെട്ടവരുടെ വീടുകൾ സന്ദ൪ശിക്കുകയും 1000 രൂപവീതം 35 കുടുംബങ്ങൾക്ക് നല്കുകയും ചെയ്തു . കൂടാതെ ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളും , അല്ലാത്തതുമായ 27 കുട്ടികളെ ദത്തെടുത്ത് 27അധ്യാപക൪ പോസ്റ്റോഫീസിൽ സേവിംഗ്സ് അക്കൗണ്ടിൽ വ൪ഷം തോറും 5000 രൂപവീതം , നിക്ഷേപിച്ചു വരുന്നു . LKG മുതൽ പത്താം ക്ലാസ് വരെയുള്ള പഠനച്ചെലവിലേയ്ക്കാണ് ഈ തുക നൽകുന്നത്
നന്മ
2017ലും 2018ലും നന്മയുടെ പവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതരായ രണ്ട് കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി.അതിൽ ഒന്ന് ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിനികൽക്കായി പണികഴപ്പിച്ച കാരുണ്യ ഭവനവും മറ്റൊന്ന് സ്കുളിനടുത്ത് താമസിക്കുന്ന മാനസിക രോഗിയായ അമ്മയോടൊപ്പം ആയിരുന്ന 18 വയസു പ്റായമുള്ള ഏക മകൾക്കുമാണ്. തുട൪ന്ന് മാനസിക രോഗിയായ അമ്മയ്ക്ക് ആവശമായ ചികിത്സാ സൗകര്യങ്ങളും സ്കൂളിൽ നിന്നും നൽകുകയുണ്ടായി. കുട്ടികളിൽ നിന്നും ശേഖരിച്ച പുവർ ബോക്സ് ഫണ്ടിന്റെയും, അധാപകരും, സുമനസുകളായ വ്യക്തികൾ നൽകിയ സംഭാവനകളും, സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ നിന്നുള്ള ലാഭവിഹിതവും ചേർത്താണ് ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്
പാഥേയം
സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായസഹകരണത്തോടെ 2017 - 2018 അധ്യയന വർഷത്തിൽ 30 ആലംബഹീനർക്കു ഉച്ചഭക്ഷണം എത്തിച്ചു. ഇതിലേക്കായി 60 ചോറ്റുപാത്രങ്ങൾ വാങ്ങി നൽകിയത് അധ്യാപകരാണ്. ഇതിലൂടെ ഭക്ഷണപ്പൊതി കൊണ്ടുവരുമ്പോഴുണ്ടാകാവുന്ന പ്ലാസ്റ്റിക് .ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നു. കുട്ടികളും അധ്യാപകരും കൊണ്ടുവന്നു ഏൽപ്പിക്കുന്ന ഭക്ഷണം മദർ പി ടി എ അംഗങ്ങളാണ് അർഹരായവരുടെ കൈകളിൽ എത്തിക്കുന്നത്. ഞങ്ങളുടെ 30 പേരിൽ ചിലർ മരണപ്പെടുകയും മറ്റുചിലർ മാറിത്താമസിക്കുകയും ചെയ്ത സാഹചര്യത്തി ഈ വര്ഷം 24 പേർക്കാണ് ഭക്ഷണം നൽകുന്നത്. അർഹരായവർ ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് നന്മയുടെ കൂട്ടുകാർ
![](/images/thumb/b/b8/Padheyam_43065.jpg/300px-Padheyam_43065.jpg)
മുന്നോട്ട്
സ്കൂൾ പഠനം പകുതിവഴിയിൽ നിന്ന് പോയവർക്ക് മുന്നോട്ടു പഠിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പത്താം തരാം തുല്യതാ പരീക്ഷയ്ക്കായി മുതിർന്നവർക്ക് അവസരം ഒരുക്കുകയും, രജിസ്ട്രേഷൻ മുതൽ പഠന സഹായം വരെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കുന്നു.
പകുത്തു നൽകാം
കാൻസർ രോഗത്തിൽ പെട്ടവർക്കായി 2017 -2018 അധ്യയന വർഷത്തിൽ സെന്റ് ഫിലോമിനസ്സിലെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥിനികളും തങ്ങളുടെ തലമുടി പകുത്തുനൽകി. മലബാർ കാൻസർ സെന്ററിനോട് ചേർന്നാണ് ഈ പ്രവർത്തനം നടത്തിയത്.
പ്രളയ ബാധിതർക്ക് സഹായം
![](/images/thumb/e/e4/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%AE%E0%B5%86%E2%80%8B%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%AE%E0%B5%86%E2%80%8B%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg)
പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ് ഓഫീസിലും എത്തിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പ്രതിനിധികൾ ആലുവ പറവൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിച്ചു. കൂടാതെ അൻപതിനായിരം രൂപയുടെ മരുന്ന് ആലപ്പുഴ ഡി എം ഓ യിൽ എത്തിച്ചു. 25/08/2018 തിരുവോണ ദിവസം നോട്ടു ബുക്ക് ശേഖരണത്തിനായി മാറ്റിവച്ചു. 1442 ബുക്കുകൾ അന്നേ ദിവസം ലഭിച്ചു. 26/08/2018 ഞായറാഴ്ച സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന പകർത്തെഴുത്ത് പദ്ധതിയിൽ നോട്ടുകൾ പകർത്തിയെഴുതാൻ ഈ സ്കൂളിലെ 81 കുട്ടികളും അധ്യാപകരും പങ്കു ചേർന്നു. 1218 നോട്ടു ബുക്കുകൾ ഇതിനായി വിനിയോഗിച്ചു. ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ മിനി ഓട്ടോ നിറയെ വെള്ളം മാത്രമായി എത്തിച്ചു. തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിലും വെള്ളം എത്തിച്ചു. 29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ് എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ, പേന, പെൻസിൽ., സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180 നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.
![](/images/thumb/4/49/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2_43065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2_43065.jpg)
![](/images/thumb/5/59/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D1_43065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D1_43065.jpg)
ക്രിസ്തുമസ് കിറ്റ്
പാഥേയം പദ്ധതിയിലെ അംഗങ്ങൾക്ക് ക്രിസ്തുമസ് സമ്മാനമായി രൂപയുടെ സാധനങ്ങൾ വാങ്ങി നൽകി. കുട്ടികളിൽ ആർദ്രത വളർത്തുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. അങ്ങനെ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം അർത്ഥവത്താക്കി.
പുവർ ബോക്സ്
പാവപ്പെട്ടവരെ സഹായിക്കാനായി ക്ലാസ് തലത്തിൽ പുവർ ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും അതിൽ ധനം സ്വരൂപിക്കാറുണ്ട്. ആ പൈസ സഹപാഠിയുടെയോ അല്ലെങ്കിൽ അർഹരായ മറ്റുള്ളവരുടെയോ ചികിത്സാ സഹായത്തിനായി ഉപയോഗിക്കുന്നു.