ഗവ എൽ. പി. എസ്. കൈതക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. കൈതക്കോട് | |
---|---|
വിലാസം | |
കൈതക്കോട് കൈതക്കോട് പി.ഒ. , കൊല്ലം - 691543 , കൊല്ലം ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഇമെയിൽ | kaithacodeglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39206 (സമേതം) |
യുഡൈസ് കോഡ് | 32130700407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണി ബി |
പി.ടി.എ. പ്രസിഡണ്ട് | നിവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് .
ചരിത്രം
പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്‌മന്റ് സ്കൂൾ ആയിരുന്നു .തുടർന്ന് 1944 ൽ ഇത് സർക്കാർ ഏറ്റെടുക്കുകയായിരുന്നു .ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെയൊക്കെ മാറിയിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് .
ഭൗതികസൗകര്യങ്ങൾ
പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സ്കൂളിന് സ്വന്തമായി 51 സെന്റ് ഭൂമി ആണുള്ളത്.സ്കൂളിന് സ്വന്തമായി പഴയ ഓടിട്ട 5 മുറികൾ ഉള്ള കെട്ടിടവും പുതിയതായി പണികഴിപ്പിച്ച 3 മുറികൾ ഉള്ള കെട്ടിടവും ആണ് ഉള്ളത്.കുട്ടികളുടെ പഠനത്തിനായി സ്കൂളിന് സ്വന്തമായി ലാപ്ടോപൂകളും പ്രൊജക്ടറും ഉണ്ട് .കുട്ടികൾക്കു ഒഴിവു സമയങ്ങളിൽ കളിക്കുവാൻപറ്റിയ തരത്തിൽ ഉള്ള ചെറിയ പാർക്ക് സ്കൂൾ കോബൗണ്ടിൽ ഉണ്ട് .ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എം ആലിസ് | |
2 | എൽ . മൃണാളിനി | |
3 | കസ്തുരിഭായ് | |
4 | ബി.സുമംഗലഭായ് | |
5 | മണി .ബി |
നേട്ടങ്ങൾ
എൽ . എസ് . എസ് വിജയികൾ
2018-19 : വിനായക് വി
2019-20 : ദേവൻ ആർ
2020-21 : അഭിനവ് കൃഷ്ണൻ, വേദ അനീഷ്
2021-22 : വൈഗ ബി കൃഷ്ണൻ
2022-23 : ആഷ്‌ലി ഷിബുരാജൻ ,ആൽഫി സാലു ,കീർത്തന എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | വ്യക്തികൾ |
1 | പ്രൊഫസർ പൊന്നറ സരസ്വതി |