സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/നന്മ നക്ഷത്രങ്ങൾ
നന്മ നക്ഷത്രങ്ങൾ
പൂക്കളെ തേടി പൂമ്പാറ്റ വരുന്നതുപോലെ മനുഷ്യരെ തേടി ഇതാ വന്നിരിക്കുന്നു മഹാമാരിയായ കൊറോണ വൈറസ് .വുഹാനിൽ നിന്ന് പൊട്ടിമുളച്ച ഈ പേര് ഇപ്പോൾ ലോകത്തെ ഒരു തടവറയാക്കിയിരിക്കുന്നു എങ്കിലും നമുക്കുവേണ്ടിയുംഈ സൃഷ്‌ടമായ പ്രപഞ്ചത്തിനു വേണ്ടിയും ഈ മഹാമാരിയെ സ്വന്തം തോളിൽ വഹിച്ചുകൊണ്ട് ഉറച്ച മനസ്സോടുകൂടിയും നല്ല ചിന്തയോടുകൂടിയും മുന്നോട്ടുപോകുന്നവരുണ്ട്. മഹാപ്രളയത്തിൽ മൽസ്യത്തൊഴിലാളികളായിരുന്നെങ്കിൽ ഇപ്പോൾ ഈ മഹാമാരിയായ കൊറോണയ്ക്കു നമ്മുടെ വിളക്കായ ആരോഗ്യ പ്രവർത്തകരും കാക്കിക്കുള്ളിലെ നന്മനക്ഷത്രങ്ങളായ പോലീസുകാരുമാണ്. ഇവരാണ്നമ്മുടെരക്ഷകർ .ലോകത്തിലെ ഓരോ മനുഷ്യരുടെയും ജീവന്റെ നിലനില്പിനായി സ്വയം ബലിയായിത്തീർന്നവർ .ഓരോ മനുഷ്യമക്കളെയും ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുവാൻ ഉന്മേഷം നൽകുന്നവർ സ്വന്തം സമൂഹത്തിനു വേണ്ടി ആഞ്ഞടിക്കുന്ന തിരമാലകൾ പോലും ചെറുത്തുനിന്നുകൊണ്ടു ലോകത്തെ കാത്തുനിർത്തുവാൻ സൃഷ്‌ടാവായ ദൈവം സ്നേഹപൂർവ്വം അയച്ച നമ്മുടെ സ്നേഹനിധികളാണ് ഓരോ ആരോഗ്യ പ്രവർത്തകരും പോലീസുകാരും .സ്വന്തം കുഞ്ഞുങ്ങളെ പോലും പരിപാലിക്കാതെ അവർ പരിപാലിക്കുന്നത് നമ്മുടെ ലോകത്തെയാണ് .സ്വജീവനെ അവഗണിച്ചുകൊണ്ട് പുഞ്ചിരിതൂകി സുഗന്ധം പരത്തുന്ന പുഷ്പം പോലെ വിരിയുന്നു അവർ .ഈ നന്മ നക്ഷത്രങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം