എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം
ശുചിത്വത്തിലൂടെ ആരോഗ്യം
'കോവിഡ് 19' അഥവാ 'കൊറോണ' എന്നു കേൾക്കുമ്പോൾത്തന്നെ ഇന്ന് ലോകം ഞെട്ടിവിറക്കുകയാണ്. 2019 ഡിസംബർ 31 ന് ചെെനയിലെ 'വുഹാൻ' എന്ന പ്രദേശത്താണ് ഇന്ന് ലോകമാകെ ഭീതിയോടെ ഉറ്റുനോക്കുന്ന കൊറോണ വെെറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് അത് ലോകമാകെ വ്യാപിച്ചു. നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻപോലും കഴിയാത്ത, മൃഗങ്ങളിൽ നിന്നും (വവ്വാലുകളിൽ നിന്നും എന്നു പറയപ്പെടുന്നു) ഒരു കുഞ്ഞൻ വെെറസാണ് ലോകത്തെയാകെ മുൾമുനയിലാക്കിയത് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അതാണ് സത്യം. കൊറോണ വെെറസിന് മനുഷ്യ ശരീരത്തിലാണ് (ശ്വാസകോശം) കൂടുതൽ കാലം നിലനിൽപ്പുള്ളത്. അതുകൊണ്ടുതന്നെ അവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മാനവരാശിയുടെ അന്ത്യത്തിലേക്കും പടർന്നു പിടിക്കുന്നു. ലോകാരോഗ്യ സംഘടന (WHO) 'കോവിഡ് - 19' എന്നാണ് കൊറോണ വെെറസ് മൂലമുണ്ടാകുന്ന രോഗത്തിന് പേര് നൽകിയിരിക്കുന്നത്. നമ്മുടെ ശരീരം, വീട്, പരിസരം, നാട് തുടങ്ങിയവയുടെ ശുചിത്വമില്ലായ്മ കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. കോവിഡ് 19 രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. അറിഞ്ഞോ അറിയാതെയോ കോവിഡ് ബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെ കൊറോണ വെെറസ് നമ്മുടെ കെെകളിലൂടെ വായ, മൂക്ക്, കണ്ണ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും, അവ നമ്മുടെ ശ്വാസകോശത്തിൽ ക്രമാതീതമായി പെരുകുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ വെെറസിൻെറ ആക്രമണം ചെറുത്തു തോൽപ്പിക്കാൻ ശരീരത്തിന് കഴിഞ്ഞെന്നുവരില്ല. അതാണ് മരണ നിരക്ക് വർദ്ധിക്കാനുള്ള കാരണവും. കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തിനെ ചെറുക്കാൻ നമ്മുടെ കയ്യും മുഖവും ഇടക്കിടെ 20 സെക്കണ്ട് സോപ്പിട്ടു കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും, മാസ്ക്ക് ധരിക്കുകയും മറ്റൊരാളുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യുക എന്നതാണ് രോഗ വ്യാപനം തടയാനുള്ള മാർഗ്ഗം. നമ്മുടെ ശരീരവും, നാം ഉപയോഗിക്കുന്ന വസ്തുക്കളും എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. വീടും, വാഹനങ്ങളും പരിസരവും അണുമുക്തമാക്കുക. സാമൂഹിക അകലം പാലിക്കുക. അതിനു വേണ്ടി ഗവൺമെൻെറുകളും ആരോഗ്യ പ്രവർത്തകരും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. കൊറോണയെ നമുക്ക് അതിജീവിക്കാം...... സാമൂഹിക അകലം പാലിച്ചുകൊണ്ട്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം