ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം


പണ്ട് പണ്ട് മഹോദയപുരം എന്ന രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു .വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം മഹാറാണി ഒരു ആൺ കുഞ്ഞിനെപ്രസവിച്ചു.കുഞ്ഞിനെ ഉറക്കാനായി ഒരു തൊട്ടിൽ പണിയാൻ രാജാവ് തീരുമാനിച്ചു .ചന്ദനക്കാട്ടിലെ എറ്റവും വലിയ മരം മുറിക്കുവാൻ തീരുമാനിച്ചു .വന്മരംമുറിച്ചാൽ ഒരുപാട് തടി മിച്ചം വരുമെന്ന് രാജഗുരു പറഞ്ഞു .എന്നാൽ രാജാവ് അത് ചെവികൊണ്ടില്ല .ചന്ദനക്കട്ടിലെ വന്മരത്തിന്റെ ചുവട്ടിൽ പണിക്കാർ കോടാലി വീശിയതും വന ദേവത പ്രത്യക്ഷപെട്ടു .ഒരു ചന്ദന തൊട്ടിൽ പണിക്കാർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു "മരം മുറിക്കുമ്പോൾ ആവശ്യം അറിഞ്ഞു മുറിക്കണം"ഈ വിവരം അറിഞ്ഞ രാജാവ് തന്റെ തെറ്റ് മനസിലാക്കി.

അജിൻ
7A1 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ