ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/പ്രകൃതിയിലെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ കൂട്ടുകാർ

പറമ്പിലെ ചക്കരമാവിൽ കുറേ കൂട്ടുകാരുണ്ട് .അണ്ണാറക്കണ്ണനും കിളികളും വണ്ണാത്തിയും ഓലേഞ്ഞാലിയും കാക്കച്ചിയും എല്ലാം .അവർ പരസ്പരം ചോദിക്കുകയാണ് ,റോഡിൽ ആളുകളേയും വാഹനങ്ങളെയും ഒന്നും കാണുന്നില്ലല്ലോ ?വല്ല ഹർത്താലോ ബന്ദോ ആണോ ? ആരും ഇതൊന്നും പ്രഖ്യാപിച്ചതായി ഞാൻ കേട്ടില്ല ,കാക്കച്ചി പറഞ്ഞു .പിന്നെന്താ ആളുകളൊന്നും പുറത്തു കാണാത്തത് ?അപ്പോഴാണ് അവിടേക്കു പരുന്തമ്മാവൻ എത്തുന്നത് .നിങ്ങളെല്ലാം എന്താണ് ചർച്ച ചെയ്യുന്നത് ഞങ്ങൾ പറയുകയായിരുന്നു ചീറിപ്പായുന്ന വാഹനങ്ങളോ റോഡിൽ തിങ്ങി നടക്കുന്ന ആളുകളെയോ ഒന്നും കാണുന്നില്ലല്ലോ .അത് കേട്ട് പരുന്തമ്മാവൻ പറഞ്ഞു"കൊറോണ ആയതുകൊണ്ടാണ് ആൾക്കാർ പുറത്തിറങ്ങാത്തത് .കൊറോണയോ? അതെന്താ വല്ല പുതിയ സമരം മറ്റോ ആണോ?അല്ലെ അല്ല ഇതൊരു "വൈറസ്"ആണ്.അതെന്താണ്?അവരെല്ലാം ഒരേ സ്വരത്തിൽ ചോദിച്ചു .പരുന്തമ്മാവൻ പറഞ്ഞു ചൈനാ രാജ്യത്തു "വുഹാൻ "എന്ന സ്ഥലത്തു പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി ആണത് .ഇപ്പോൾ എല്ലാ ലോകരാജ്യങ്ങളിലും നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിനു മനുഷ്യർ ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പുറത്തേക്കിറങ്ങാതെ വീടിനുള്ളിൽത്തന്നെ കഴിയണം എന്ന് ഭരണകൂടവും ആരോഗ്യപ്രവർത്തകരും പറഞ്ഞിരിക്കുകയാണ് ."ജിൽ ജിൽ " ശബ്ദത്തോടെ അണ്ണാറക്കണ്ണൻ ചിലച്ചു കൊണ്ട് പറഞ്ഞു. മനുഷ്യർക്കു വീട്ടിലിരിക്കാൻ കഴിയുമോ?അവർക്ക് എല്ലായ്പോഴും തിരക്കല്ലേ ? ഒന്നിനും സമയമില്ല.അച്ഛനമ്മമാർക് മക്കളോടും മക്കൾക്കു അച്ഛനമ്മമാരോടും മിണ്ടാൻ പോലും നേരമില്ലല്ലോ? വയസ്സായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും പിഞ്ചുമക്കളെ ആയമാരെ ഏൽപിച്ചും ഓഫീസിലേക്കും വൈകിട്ടു വന്നാലോ വീട്ടുജോലിയും ബാക്കി ഓഫീസ് ജോലിയും .കുട്ടികൾക്കു ഉറങ്ങാൻപോലും കഴിയാത്തത്ര ഹോംവർക്കുകളും ആരെയും നോക്കാൻ നേരമില്ല .കൈയിൽ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതുപോലെ ഒരു ആധുനിക യന്ത്രം "മൊബൈൽ" എന്ന് പേര്. അതാണ് അവരുടെ ലോകം .ആരെങ്കിലും ഇതേക്കുറിച്ചു ചോദിച്ചാലോ?ഒന്നിനും സമയമില്ല. അങ്ങനെയുള്ള ഈ മനുഷ്യരാണോ വീട്ടിലിരിക്കുന്നത്?അണ്ണാറക്കണ്ണൻ പറഞ്ഞതുകേട്ട് കിളികൾ വളരെ വിഷമത്തോടെ പറഞ്ഞു,"മനുഷ്യന് അവരുടെ ആരോഗ്യത്തിനും ജീവനും വേണ്ടി കുറച്ചു ദിവസങ്ങൾ വീട്ടിലിരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ, ഞങ്ങളുടെ കൂട്ടുകാരെ ചില മനുഷ്യർ കൂടിനുള്ളിൽ അടച്ചിട്ട് വളർത്തുന്നു. അതിൽ ഞങ്ങൾക്കു എത്ര സങ്കടം ഉണ്ടാവും? മനുഷ്യർ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?നിങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതുപോലെ ഞങ്ങൾക്കും സ്വതന്ത്രമായി പറക്കേണ്ടേ?ഈ പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും അവരുടേതായ അവകാശങ്ങളുണ്ട് ."പ്രകൃതിയെ സ്നേഹിക്കൂ! മനസ്സിലാക്കൂ "ഇപ്പോഴുള്ള ഈ അവസ്ഥ ഒക്കെ മാറും അതിനു വേണ്ടി നമുക്കെല്ലാം ഒരുമയോടെ പ്രവർത്തിക്കാം. "ലോകാ സമസ്താ സുഖിനോ ഭവന്തു"

അതുല്യ എ
4 A ജിഎംഎൽപിഎസ് ഓടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ