മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്
(Mudappathur SNVLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മുടപ്പത്തൂർ എസ് എൻ വി എൽ പി എസ് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്വാതന്ത്ര്യത്തിനു മുൻപ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ൽ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ശ്രീ വി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റർ ആദ്യകാല അധ്യാപകരിൽ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ൻ മാസ്റ്റർ ആണ്. സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉൾപ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==