ഗവ.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/സോപ്പു കുമിള

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പു കുമിള

എല്ലാരും പറഞ്ഞു കുമിളയെന്ന്
കാറ്റും പറഞ്ഞു കുമിളയെന്ന്
വാനോളം പൊങ്ങി പൊട്ടിപ്പോയി
ദൂരെ നിന്ന പട്ടം കളിയാക്കി.
പൊങ്ങല്ലെ പൊങ്ങല്ലെ പൊട്ടിപ്പോകും
ആരെയും ഒന്നും പറയല്ലെ
എല്ലാർക്കും ഒരു നാൾ കാലമുണ്ടേ
കിരീടവും ചെങ്കോലും ചത്ത് പോകും
ഇരുപത് സെക്കൻ്റെ വേണ്ടതുള്ളൂ
നന്നായി കഴുകി കുമിള വന്നാൽ
കിരീടമില്ലാ രാജാവാകും
ഇപ്പോൾ നിങ്ങൾ കേൾക്കുന്നില്ലേ
കൈ കഴുകി തുരത്തൂ കൊറോണയെ..
 

അലി ഫാത്തിമ
4 A ഗവ.എൽ.പി.എസ്. വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത