പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
കാട് വെട്ടുന്നു മനുഷ്യനിന്ന്
നാട് നഗരമാക്കിടുന്നിവർ
മഴയില്ലിന്നു മരത്തണലില്ല
കലപില കൂട്ടുന്ന കിളികളില്ല
കളകള നാദമായ് ഒഴുകുന്ന പുഴകൾ
ദുർഗന്ധമുള്ള നീർച്ചാലുകളായി
പച്ച ഉടുപ്പിട്ട് പുഞ്ചിരി തൂകുന്ന
മാമല എങ്ങോ മറഞ്ഞു പോയി
പ്രതികാരദാഹിയായ് ഭൂമിയും മാറുന്നു
വിതച്ചത് കൊയ്യുന്ന കാലം അടുത്തിതാ
നിഷ്പ്രഭരാകുന്നു മാനുഷ ജന്മങ്ങൾ
ഭൂമിയിൽ വാടകക്കാരല്ലോ നമ്മൾ
പ്രകൃതിയാം അമ്മയ്ക്ക് കാവലായി
മെല്ലെ എല്ലാം മറന്നു നമ്മൾ
ഭൂമിക്കധികാരിയായി മാറി
കാടു പൂക്കും കാലം വരും വരെ
കാവൽ ആയിരിക്കാം നമ്മൾ നാടിന്