സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കിട്ടു ആനയുടെ ശുചിത്വ പാഠം
കിട്ടു ആനയുടെ ശുചിത്വ പാഠം
ഒരു ദിവസം കിട്ടു ആന വെള്ളം കുടിക്കാൻ പുഴയിലേക്ക് നടക്കുകയായിരുന്നു. "ഹോ,ഈ ദുർഗന്ധം.. ഇത് എവിടെ നിന്ന് വരുന്നു?". ഉറവിടം തേടി അവൻ നടന്നു. "അത് എന്താണ്?കഷ്ടം ! ഈ മാലിന്യങ്ങൾ ആരാണ് ഇവിടെ തള്ളിയത്?.. "അവൻ കൂട്ടുകാരെ വിളിച്ചു കൂട്ടി. അവർ അവിടം വൃത്തിയാക്കി. രണ്ട് ദിവസങ്ങൾകഴിഞ്ഞു വീണ്ടും മാലിന്യം പ്രത്യക്ഷപ്പെട്ടു. "ഇത്" അങ്ങനെ വിട്ടാൽ പറ്റില്ല".അന്ന് മുതൽ അവർ കാവലിരുന്നു. നാലുദിവസങ്ങൾ കഴിഞ്ഞ് മാലിന്യവുമായി ഒരു വണ്ടി വന്നു. കിട്ടു ആനയുടെ നേതൃത്വത്തിൽ വണ്ടി തടഞ്ഞു നിർത്തി. കിട്ടു ആന വണ്ടിക്കാരനോട് പറഞ്ഞു. "ഈ മാലിന്യങ്ങൾ നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാകുമെന്ന് നിങ്ങൾക്ക് അറിയില്ലേ? മാലിന്യങ്ങൾ വലിച്ചെറിയുന്നത് രോഗങ്ങൾ വിളിച്ചു വരുത്താനാണോ? നിങ്ങളുടെ നാട്ടിലേയും വീട്ടിലേയും മാലിന്യങ്ങൾ കാട്ടിൽ കൊണ്ടുവന്ന് തള്ളിയാൽ ഞങ്ങൾ മൃഗങ്ങൾ കഷ്ടത്തിലാകും. നിങ്ങൾ മാലിന്യങ്ങൾ ഉണ്ടാക്കുന്നത് കുറക്കുക, ഉണ്ടാക്കുന്ന മാലിന്യങ്ങൾ നിങ്ങൾ തന്നെ സംസ്കരിക്കുക. അപ്പോൾ എല്ലാവരും സുരക്ഷിതരായിരികും. കിട്ടു ആനയുടെ ശുചിത്വ പാഠം കേട്ട് കൂട്ടുകാർ അമ്പരന്ന് പോയി. വണ്ടിക്കാരൻ തലകുനിച്ച് വണ്ടിയുമായി സ്ഥലം വിട്ടു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത