സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നടാം നട്ടുവളർത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്


നടാം നട്ടുവളർത്തീടാം

പച്ചപ്പുനിറഞ്ഞ ഭൂമിയും
പച്ചപ്പുനിറഞ്ഞ പുൽമേടും
ഇനിവെറുമൊരു കാഴ്ചമാത്രമാണല്ലോ
മഴയില്ലാ, തണലില്ലാ, ശുദ്ധവായുവില്ലാ
എല്ലാം ദൂരേയ്ക്കുമറഞ്ഞിരിക്കുന്നു
തിരിച്ചുവിളിക്കാം ആ പച്ചപ്പിനെ
ഒരുതൈ നടാം നല്ല നാളേയ്ക്കായ്
കൈകോർക്കാം വരും തലമുറയ്ക്കായ്
ഹരിതസുന്ദരമാമൊരു ഭൂമിയ്ക്കായ്
മടിവേണ്ടാമടിച്ചിരിക്കേണ്ടാ
നടാം നട്ടുവളർത്തീടാം
പച്ചപ്പുനിറഞ്ഞൊരാ ഭൂമിയെ

ഫെലിക്സ് അനിൽ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത