പച്ചപ്പുനിറഞ്ഞ ഭൂമിയും
പച്ചപ്പുനിറഞ്ഞ പുൽമേടും
ഇനിവെറുമൊരു കാഴ്ചമാത്രമാണല്ലോ
മഴയില്ലാ, തണലില്ലാ, ശുദ്ധവായുവില്ലാ
എല്ലാം ദൂരേയ്ക്കുമറഞ്ഞിരിക്കുന്നു
തിരിച്ചുവിളിക്കാം ആ പച്ചപ്പിനെ
ഒരുതൈ നടാം നല്ല നാളേയ്ക്കായ്
കൈകോർക്കാം വരും തലമുറയ്ക്കായ്
ഹരിതസുന്ദരമാമൊരു ഭൂമിയ്ക്കായ്
മടിവേണ്ടാമടിച്ചിരിക്കേണ്ടാ
നടാം നട്ടുവളർത്തീടാം
പച്ചപ്പുനിറഞ്ഞൊരാ ഭൂമിയെ