ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് വൈറസുകൾ നമ്മേ ആക്രമിക്കുന്നത്. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് എല്ലാ രോഗങ്ങളെയും ചെറുക്കാൻ അത്യാവശ്യമാണ്. എല്ലാ വൈറസ് ഇൻഫെക്ഷനും ചെറുക്കുവാൻ നാം മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.നല്ല ഉറക്കം രോഗപ്രതിരോധശേഷി ക്ക് ഏറെ പ്രധാനമാണ്. ദിവസവും ചുരുങ്ങിയത് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ഇതിലെ വൈറ്റമിൻ രോഗപ്രതിരോധശേഷി നൽകുന്നു. ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ സഹായിക്കും. ദിവസവും ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ടെൻഷൻ ഒഴിവാക്കുക. ടെൻഷൻ ഒഴിവാക്കുന്നതിനായി യോഗ ധ്യാനം എന്നിവ സഹായിക്കും. പ്രോട്ടീൻ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്. മുട്ട ഇറച്ചി പാൽ മുളപ്പിച്ച ധാന്യങ്ങൾ ബദാം കടല എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

വ്യായാമം രോഗപ്രതിരോധശേഷി കൂട്ടുന്നു. ദിവസവും 45 മിനിറ്റ് വീതം വ്യായാമം ചെയ്യുക. വ്യക്തി ശുചിത്വം ഏറെ അത്യാവശ്യമാണ്. കൊറോണ പോലുള്ള മാരക രോഗങ്ങളെ തടയുന്നതിന് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തി പിടിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. വ്യക്തി ശുചിത്വം നമുക്ക് മാത്രമല്ല സമൂഹത്തിനും ഗുണകരമാണ്.

ആദിദേവ്
3B ഗവ. എൽ.പി. എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം