ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/റോസാപൂവും ചിക്കു ശലഭവും

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപൂവും ചിക്കു ശലഭവും

പണ്ട് പണ്ട് ഒരു കാട്ടിൽ ഭംഗിയുള്ള ഒരു റോസാപൂവ് ഉണ്ടായിരുന്നു... ചിക്കു എന്നു പേരുള്ള ഒരു ശലഭവും. ഒരു ദിവസം ചിക്കു തേൻ കുടിക്കാനായി പൂന്തോട്ടത്തിൽ എത്തി. ചിക്കു റോസാപൂവിനോട് പറഞ്ഞു "ഹായ് എന്ത് ഭംഗിയാണ് നിന്നെ കാണാൻ. നിന്നിൽ നിന്ന് ഞാൻ കുറച്ചു തേൻ കുടിച്ചോട്ടെ". "പിന്നെന്താ, ആവശ്യത്തിന് കുടിച്ചോളൂ". റോസാപൂവ് പറഞ്ഞു. ചിക്കു സന്തോഷത്തോടെ തേൻ കുടിച്ചു. അങ്ങനെ അവർ നല്ല ചങ്ങാതിമാർ ആയി. പതിവായി ചിക്കു റോസാപൂവിനെ കാണാൻ എത്തുമായിരുന്നു. ആ കാട്ടിൽ മഹാ വികൃതിയായ ഒരു ആനക്കുട്ടി ഉണ്ടായിരുന്നു. ലംബോ എന്നായിരുന്നു അവന്റെ പേര്. ഒരു ദിവസം അവൻ റോസാചെടിയെ പിഴുതു എറിയാൻ ശ്രമിച്ചു. അവൻ വരുന്നത് കണ്ടപ്പോഴേ റോസാചെടിക്ക് ഭയം തോന്നിയിരുന്നു. റോസാചെടി സഹായത്തിനായി അലറി വിളിച്ചു. തന്റെ കൂട്ടുകാരന്റെ ശബ്ദം കേട്ടു ചിക്കു ശലഭം വേഗം അവിടെയെത്തി. "നിൽക്കൂ, എന്റെ കൂട്ടുകാരനെ ഉപദ്രവിക്കരുത്". അവൻ ലംബോയോട് അപേക്ഷിച്ചു. കേട്ട ഭാവം ഇല്ലാതെ ലംബോ മുന്നോട്ടു നടന്നു. റോസാചെടിയെ കയറി പിടിക്കാൻ നേരം റോസയുടെ മുള്ള് കൊണ്ട അവൻ വേഗം തുമ്പികൈ പുറകിലേക്ക് മാറ്റി. ആ സമയം ചിക്കു പറഞ്ഞു.. "ലംബോ, നീയൊന്ന് നോക്കു. ഇവിടെ ധാരാളം തെങ്ങുകളും പനകളും ഒക്കെയുണ്ടല്ലോ. നിനക്ക് അവയെ ഒന്നും ഉപദ്രവിക്കാതെ തന്നെ ഭക്ഷണം കഴിക്കാമല്ലോ". ഒന്നാലോചിച്ചപ്പോൾ ലംബോയ്ക്ക് മനസ്സിലായി അതു ശരിയാണെന്നു. എല്ലാവരെയും ഉപദ്രവിച്ച് ജീവിക്കുന്നതിനേക്കാൾ ആരെയും ഉപദ്രവിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നതാണ് നല്ലതെന്ന് അവനു മനസിലായി. അന്ന് മുതൽ ലംബോയും എല്ലാവരുടെയും ഒപ്പം സന്തോഷത്തോടെ കൂട്ടുകാരായി ജീവിച്ചു.

അലൈനപർവ്വീൻ
2 സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ